മോഡി ജേക്കബ്, പി. ആന്‍ഡ്രൂസ് കുന്നുപറമ്പില്‍, ജൈമോന്‍ നന്തികാട്ട്, മാത്യു ഉമ്മന്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാര്‍
Monday, April 25, 2016 12:54 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരായി മോഡി ജേക്കബ്, പി. ആന്‍ഡ്രൂസ് കുന്നുപറമ്പില്‍, ജൈമോന്‍ നന്തികാട്ട്, മാത്യു ഉമ്മന്‍ എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കാക്കാട്ട് എന്നിവര്‍ അറിയിച്ചു.

ഫിലഡല്‍ഫിയായിലെ സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളില്‍ അറിയപ്പെടുന്ന സംഘാടകനാണ് മോഡി ജേക്കബ്, മലയാളി അസോസിയേഷന്‍ ഓഫ് പമ്പായുടെ മുന്‍ പ്രസിഡന്റ്, സെക്രട്ടറി, കേരള ട്രൈസ്റേറ്റ് ഫോറം സെക്രട്ടറി, സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയ ട്രസ്റീ, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് 2010 ലെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള മോഡി, ഒരു മികച്ച വക്മി കൂടിയാണ്.

ന്യൂയോര്‍ക്കിലെ കല, സാഹിത്യ, സാമൂഹ്യ,സാംസ്കാരിക മണ്ഡലങ്ങളില്‍ അറിയപ്പെടുന്ന സംഘാടകനാണ് പി. ആന്‍ഡ്രൂസ് കുന്നുപറമ്പില്‍, കേരള കള്‍ച്ചറള്‍ അസോസിഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രഷര്‍, സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആന്‍ഡ്രൂസ് ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ്.

ഷിക്കാഗോയിലെ കല, സഹിത്യ, സാമൂഹ്യ, സാംസ്ക്കാരിക മണ്ഡലങ്ങളില്‍ അറിയപ്പെടുന്ന സംഘാടകനാനാണ് ജൈമോന്‍ നന്തികാട്ട്.

ഡിട്രോയിറ്റിലെ അറിയപ്പെടുന്ന സാമൂഹ്യ പവര്‍ത്തകനാണ് മാത്യു ഉമ്മന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലുടെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം അമേരിക്കയിലെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ജൂലൈ ഒന്നു മുതല്‍ നാലു വരെ കാനഡയിലെ ടൊറേന്റോയില്‍ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞതായി കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട മോഡി ജേക്കബ്, പി ആന്‍ഡ്രൂസ് കുന്നുപറമ്പില്‍, ജൈമോന്‍ നന്തികാട്ട്, മാത്യു ഉമ്മന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമര്‍ ഉണ്ണിത്താന്‍