കാന്‍ബറയില്‍ കോട്ടയം സ്വദേശി നിര്യാതനായി
Monday, April 25, 2016 12:53 AM IST
കാന്‍ബറ: ഓസ്ട്രേലിയയിലെ കാന്‍ബറയില്‍ മലയാളി നിര്യാതനായി. കോട്ടയം മുത്തോലപുരം വരികാലയില്‍ ജെറി ജോണ്‍ (45) ആണ് ഏപ്രില്‍ 24നു പുലര്‍ച്ചെ 2.13നു നിര്യാതനായത്.

2009 ല്‍ യുകെയില്‍ നിന്നും ഓസ്ട്രേലിയയില്‍ എത്തിയ ജെറിയും കുടുംബവും കാന്‍ബറയില്‍ സ്ഥിര താമസമാക്കുകയായിരുന്നു. 2011 ല്‍ ഉണ്ടായ അപകടത്തെ തുടര്‍ന്നു ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പിതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടില്‍ എത്തിയിരുന്നു. നാട്ടില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച തിരിച്ചു സിഡ്നി എയര്‍പോര്‍ട്ടില്‍ എത്തി വീട്ടിലേയ്ക്കു മടങ്ങുന്നതിനിടയില്‍ ഹൃദയസ്തഭനം ഉണ്ടായതിനെ തുടര്‍ന്ന് ലിവര്‍പൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കവേ ആയിരുന്നു മരണം.

ബുധന്‍ നാലിനു ഡിസ്നി മൂര്‍ബാങ്ക് സെന്റ് ജോസഫ്സ് പള്ളിയില്‍ (231 ഇീൃിലൃ ചൌൃംമ ഞറ മിറ ചലംയൃശറഴല ഞീമറ , ങീീൃലയമിസ , ചടണ 2170) മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടക്കും.

സംസ്കാരം 30നു (ശനി) രണ്ടിന് മുത്തോലപുരം സെന്റ് സെബാസ്റ്യന്‍ പള്ളിയില്‍. ഭാര്യ: തൊടുപുഴ നെയ്യശേരി വട്ടമറ്റത്തില്‍ കുടുംബാംഗമായ ലീന കാന്‍ബറ ഹോസ്പിറ്റലില്‍ നഴ്സാണ്. മക്കള്‍: സോന, റിയോണ (ഇരുവരും കാന്‍ബറ ഹോളി ട്രിനിറ്റി ക്രിസ്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍).

പരേതന്റെ വിയോഗത്തില്‍ കാന്‍ബറ മലയാളി അസോസിയേഷന്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍