യുകെകെസിഎ ക്രിസ്റല്‍ ജൂബിലി റാലി മത്സരത്തിന് എവര്‍റോളിംഗ് ട്രോഫി
Monday, April 25, 2016 12:52 AM IST
കവന്‍ട്രി: യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി കത്തോലിക്കാ സമുദായ സംഘടനയായ യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റല്‍ ജൂബിലി റാലി മത്സരത്തില്‍ എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും.

യുകെകെസിഎ കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് യൂണിറ്റുകള്‍ തമ്മിലുള്ള വാശിയേറിയ റാലി മത്സരം.

കരുണാനിറവല്‍, സ്ഫടിക പ്രഭയില്‍ പകര്‍ന്നേകാം തനിമതന്‍ പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കി ഓരോ യൂണിറ്റുകളും റാലിക്ക് ഒരുങ്ങുകയാണ്.

നിരവധി ഫ്ളോട്ടുകളും നിശ്ചല ദൃശ്യങ്ങളും സമുദായ പാരമ്പര്യമൂല്യങ്ങള്‍ ഉയര്‍ത്തുന്ന കലാരൂപങ്ങളും പുരാത പാട്ടുകളാലും റാലി സമുദായാംഗങ്ങള്‍ക്ക് ആവേശമാകും.

മൂന്ന് കാറ്റഗറിയിലും എവര്‍റോളിംഗ് ട്രോഫി സമ്മാനിക്കുമ്പോള്‍ ട്രോഫികളും കാഷ് പ്രൈസും ക്നാനായ സമുദായാംഗങ്ങള്‍ക്ക് സ്പോണ്‍സര്‍ ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം എന്നിവരെ ബന്ധപ്പെടുക.