മോനിപ്പള്ളി പ്രവാസി സംഗമം ഏപ്രില്‍ 30ന്
Monday, April 25, 2016 12:52 AM IST
ലണ്ടന്‍: യുകെയിലേക്ക് കുടിയേറിയ മോനിപ്പള്ളി പ്രവാസികളുടെ ദശാബ്ദി സംഗമം ഏപ്രില്‍ 30നു (ശനി) നടക്കും. ബര്‍മിംഗ്ഹാം വൂള്‍വര്‍ഹാംപ്ടണിലെ യുകകെസിഎ ഹാളിന് അടുത്തുള്ള വൂള്‍വര്‍ഹാംപ്ടണിലെ യുകെകെസിഎ ഹാളില്‍ രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെയാണ് സംഗമം.

കുട്ടികള്‍ക്ക് മാതാപിതാക്കളുടെ നാടിനെപ്പറ്റി വ്യക്തമായ അറിവും പ്രവാസികളെ പരസ്പരം അടുത്ത് അറിയുവാനും സംഗമം വഴി സാധിക്കുന്നു. മാത്രവുമല്ല വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്ക് അംഗീകാരം കൊടുത്തും കുട്ടികള്‍ക്ക് പഠനമികവിനു പ്രോത്സാഹനം നല്‍കിയും അവരുടെ കലാ, കായിക കഴിവുകള്‍ കോര്‍ത്തിണക്കി വിജ്ഞാനപ്രദവും നിര്‍മവും വിനോദകരവുമായ ഗയിമുകളും നടത്തിയാണ് സംഗമത്തില്‍ ഒത്തുചേരുക. ബെസ്റ് കപ്പിള്‍സിനുള്ള ട്രോഫി സമ്മാനിക്കുന്നത് എസ്ബിടി മോനിപ്പള്ളി ശാഖയാണ്.

ദശാബ്ദി സംഗമത്തിന്റെ ഭാഗമായി ഗാനം പുറത്തിറക്കി. ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് റോയി കാഞ്ഞിരത്താനമാണ്. ജോജി കോട്ടയം ആണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്്. പ്രശസ്ത പിന്നണിഗായകന്‍ ബിജു നാരായണ്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജിജി വരിക്കാശേരില്‍ 07884293143, റോബിന്‍ കളപ്പുരയ്ക്കല്‍ 07886393690, ബെന്നി കൊള്ളിയില്‍ 07886679734.

റിപ്പോര്‍ട്ട്: റോബിന്‍ ഏബ്രഹാം