ഫിലഡല്‍ഫിയയില്‍ ഡിവിഎസ്സി വോളിബോള്‍ ടൂര്‍ണമെന്റ് മേയ് 21ന്
Monday, April 25, 2016 12:51 AM IST
ഫിലാഡല്‍ഫിയ: വിശാലഫിലഡല്‍ഫിയ റീജിയണിലെ പ്രമുഖ സ്പോര്‍ട്ട്സ് ആന്‍ഡ് റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്പോര്‍ട്സ് ക്ളബ് മൂന്നാമത് ഡിവിഎസ്സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

മേയ് 21നു (ശനി) രാവിലെ ഒമ്പതു മുതല്‍ ആറു വരെ ക്രൂസ്ടൌണിലുള്ള നോര്‍ത്തീസ്റ് റാക്കറ്റ് ക്ളബ് ആന്‍ഡ് ഫിറ്റ്നസ് സെന്ററില്‍ (9389 ഗൃലംീംി ഞീമറ; ജവശഹമറലഹുവശമ ജഅ 19115) ആയിരിക്കും മല്‍സരങ്ങള്‍.

ടൂര്‍ണമെന്റില്‍ ഫിലഡല്‍ഫിയായിലെയും സമീപപ്രദേശങ്ങളിലെയും പത്തോളം വോളിബോള്‍ ടീമുകള്‍ പങ്കെടുക്കും. മല്‍സരങ്ങള്‍ കാണുന്നതിനും കളിക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിനും എല്ലാ വോളിബോള്‍ പ്രേമികളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

എം.സി. സേവ്യര്‍, സെബാസ്റ്യന്‍ ഏബ്രാഹം, ബാബു വര്‍ക്കി, ജോസഫ് വര്‍ഗീസ്, ഏബ്രാഹം മേട്ടില്‍, പ്രേയ്സണ്‍ ഫിലിപ്, മാനുവല്‍ ജോസഫ്, പ്രിയേഷ് ഫിലിപ്, സതീഷ് നായര്‍, സ്റാന്‍ലി ഏബ്രാഹം, സുമോദ് എന്നിവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. 

വിവരങ്ങള്‍ക്ക്: സെബാസ്റ്യന്‍ ഏബ്രാഹം 2674672650, ഏബ്രാഹം മേട്ടില്‍ 2678798896, ബാബു വര്‍ക്കി 2679090721.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍