സ്നേഹ സംഗീതം ഡാളസില്‍ മേയ് 28ന്
Saturday, April 23, 2016 5:51 AM IST
ഡാളസ്: ഡാളസ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ധനശേഖരണാര്‍ഥം മേയ് 28നു ക്രിസ്ത്യന്‍ ഡിവോഷണല്‍ സംഗീത നിശ സംഘടിപ്പിക്കുന്നു.

പ്രസിദ്ധ ഗായകന്‍ എം.ജി. ശ്രീകുമാര്‍, രജനി ജോസ്, അനൂപ്, സജി സാമുവല്‍ എന്നിവര്‍ അണിനിരക്കുന്ന സ്നേഹ സംഗീതം ലൂന മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് അരങ്ങേറുക. പ്രവേശനം പാലുമൂലം നിയന്ത്രിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

ഫാ. ബിനു മാത്യൂസ്, ഫാ. മാത്തുക്കുട്ടി വര്‍ഗീസ്, മരിയ മാത്യു, ഡോ. ജോര്‍ജ് സാമുവല്‍, മാത്യു ജേക്കബ്, ബിജോയ് ഉമ്മന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്: ഫാ. ബിനു മാത്യൂസ് (വികാരി) 210 687 6192.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍