ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസിനു റോട്ടറി ഇന്റര്‍നാഷണല്‍ പുരസ്കാരം
Saturday, April 23, 2016 5:49 AM IST
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തൃശൂര്‍, സിംഗപ്പൂര്‍, മലേഷ്യ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയും അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി വര്‍ക്കിംഗ് പ്രസിഡന്റുമായ ഡോ. ഏലിയാസ് മോര്‍ അത്താനാനിയോസിന് തിരുവനന്തപുരം റോയല്‍ റോട്ടറി ഇന്റര്‍നാഷണലിന്റെ 'ഗുഡ് ഷെപ്പേര്‍ഡ്' പുരസ്കാരം ലഭിച്ചു.

സാമൂഹിക രംഗത്തെ ക്രിയത്മക ഇടപെടലുകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഏപ്രില്‍ 27നു തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി അഡ്വ. വി.എസ്. ശിവകുമാര്‍ സമ്മാനിക്കും.

അട്ടപ്പാടി, മറയൂര്‍ മേഖലകളിലെ ആദിവാസി സമൂഹങ്ങളുടെ പുനരധിവാസമടക്കം വിവിധ സമൂഹിക മുന്നേറ്റങ്ങള്‍ക്കാണ് ഡോ. അത്താനാസിയോസ് നേതൃത്വം നല്കുന്നത്. 'ഓര്‍ഡര്‍ ഓഫ് സെന്റ് മിഖായേല്‍' (സ്വീഡന്‍), സദ്ഭാവന പുരസ്കാരം, മദര്‍ തെരേസ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആധ്യാത്മിക രംഗത്തെ സംഭാവനകളെ മുന്‍നിര്‍ത്തി ഏഷ്യ പസഫിക് ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ തിയോളോജിക്കല്‍ സ്റഡീസ് ഓണററി ഡോക്ടറേറ്റ് (ഡി.മിന്‍) നല്കി ആദരിച്ചിട്ടുണ്ട്.