ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ വൈദീകര്‍ക്ക് യാത്രയയപ്പ് നല്കി
Saturday, April 23, 2016 2:13 AM IST
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൌണ്‍സില്‍ അംഗങ്ങളായ സി.എസ്.ഐ ക്രൈസ്റ് ചര്‍ച്ച് ഓഫ് ഷിക്കാഗോ വികാരി റവ. ബിനോയി പി. ജേക്കബ്, ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ജോര്‍ജ് ചെറിയാന്‍, സെന്റ് മാര്‍ക്ക് സി.എസ്.ഐ ചര്‍ച്ച് വികാരി റവ. ഷൈന്‍ ജോണ്‍ മാത്യൂസ് എന്നിവര്‍ക്ക് ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ഏപ്രില്‍ 19-ന് എല്‍മസ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട കൌണ്‍സില്‍ മീറ്റിംഗില്‍ റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. റവ.ഫാ. ജേക്കബ് ബേബിയുടെ പ്രാര്‍ത്ഥനയെ തുടര്‍ന്ന് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ. മാത്യൂസ് ജോര്‍ജ് ഏവരേയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെ അധ്യക്ഷ പ്രസംഗത്തെ തുടര്‍ന്നു ഈവര്‍ഷത്തെ തീമിനെ (ഠവലാല) ആസ്പദമാക്കി റവ.ഡോ. സോളമന്‍ കെ സന്ദേശം നല്‍കി.

കൌണ്‍സിലിന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ കൌണ്‍സില്‍ രക്ഷാധികാരിയും സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനുമായ മാര്‍ ജോയി ആലപ്പാട്ട് പിതാവ്, പിരിഞ്ഞുപോകുന്ന വൈദീകര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ യേശുവിന്റെ പരിമളം മറ്റുള്ളവരിലേക്ക് പരത്തുവാന്‍ ഈ വൈദീകര്‍ക്ക് സാധിച്ചുവെന്നു പിതാവ് പ്രസ്താവിച്ചു.

തുടര്‍ന്നു ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് റവ.ഫാ. ഡാനിയേല്‍ ജോര്‍ജ്, റവ.ഫാ. ബാബു മഠത്തില്‍പ്പറമ്പില്‍, റവ.ഫാ. മാത്യൂസ് ജോര്‍ജ്, ജോര്‍ജ് പണിക്കര്‍, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്, ആന്റോ കവലയ്ക്കല്‍, ജോണ്‍സണ്‍ വള്ളിയില്‍, മാത്യു കരോട്ട്, മത്തായി വി. തോമസ് (തമ്പി) എന്നിവര്‍ പ്രസംഗിച്ചു.

എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ പേരിലുള്ള പ്രശംസാഫലകങ്ങള്‍ മൂന്നു വൈദീകര്‍ക്കും മാര്‍ ജോയി ആലപ്പാട്ട് നല്‍കി ആദരിച്ചു. തങ്ങള്‍ക്ക് നല്‍കിയ ആശംസകള്‍ക്കും, കൌണ്‍സില്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ക്കും മൂന്നു വൈദീകരും നന്ദിയര്‍പ്പിച്ചുകൊണ്ട് പ്രസംഗിച്ചു. കൌണ്‍സില്‍ സെക്രട്ടറി ബെഞ്ചമിന്‍ തോമസ് ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

റവ.ഫാ. തോമസ് മേപ്പുറത്തിന്റെ സമാപന പ്രാര്‍ത്ഥനയ്ക്കുശേഷം മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ ആശീര്‍വാദ പ്രാര്‍ത്ഥനയോടെ യോഗം സമാപിച്ചു. സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഒരുക്കിയ സ്വാദിഷ്ടമായ ഡിന്നറിയില്‍ ഏവരും പങ്കുചേര്‍ന്നു.

പ്രസ്തുത മീറ്റിംഗിനു പ്രസിഡന്റ് റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, വൈസ് പ്രസിഡന്റ് ഫാ. ബാബു മഠത്തില്‍പ്പറമ്പില്‍, സെക്രട്ടറി ബഞ്ചമിന്‍ തോമസ്, ജോയിന്റ് സെക്രട്ടറി ആന്റോ കവലയ്ക്കല്‍, ട്രഷറര്‍ മാത്യു മാപ്ളേട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം