സാന്തോം ഫെസ്റ് 2016: ഞായറാഴ്ച സമാപിക്കും
Friday, April 22, 2016 8:13 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന സാന്തോം കലോത്സവം ഏപ്രില്‍ 24നു (ഞായര്‍) സമാപിക്കും. ഏപ്രില്‍ മൂന്നിനു തടങ്ങിയ വിവിധ മത്സരങ്ങളില്‍ രൂപതയുടെ കീഴിലുള്ള മിക്കവാറും എല്ലാ ഇടവകകളില്‍നിന്നും നിരവധി പേര്‍ പങ്കെടുത്തു. വിവിധ പ്രായത്തിലുള്ളവര്‍ക്കുള്ള മത്സരങ്ങളും നടന്നു.

24നു (ഞായര്‍) സെന്റ് പീറ്റേഴ്സ് സ്കൂളില്‍ ഗ്രൂപ്പ് ഡാന്‍സ് (സീനിയര്‍), തെരുവുനാടകം, സോളോ സോംഗ്സ്, പ്രസംഗമത്സരം എന്നിവ നടക്കും. ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ഇടവകയ്ക്കുള്ള ജൂബിലി സ്പെഷല്‍ ട്രോഫിയും വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്