ഗീതാ പാസി ചാഡ് അംബാസഡര്‍
Friday, April 22, 2016 5:48 AM IST
വാഷിംഗ്ടണ്‍: യുഎസ് ഫോറിന്‍ സര്‍വീസ് ഓഫീസര്‍ ഗീതാ പാസിയെ ആഫ്രിക്കന്‍ രാജ്യമായ റിപ്പബ്ളിക് ഓഫ് ചാഡിന്റെ അംബാസഡറായി പ്രസിഡന്റ് ബറാക്ക് ഒബാമ നോമിനേറ്റ് ചെയ്തു.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റേറ്റ് ഹ്യൂമന്‍ റിസോഴ്സസ് കരിയര്‍ ഡവലപ്മെന്റ് ആന്‍ഡ് അസൈന്‍മെന്റ്സ് ഓഫീസ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ഗീതാ പാസി.

2006 മുതല്‍ 2009 വരെ ധാക്ക യുഎസ് എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, 2003-06 വരെ ഫ്രാങ്ക്്ഫര്‍ട്ട് യുഎസ് കോണ്‍സുലേറ്റ് ഡപ്യൂട്ടി പ്രിന്‍സിപ്പല്‍ ഓഫീസര്‍. 1988 മുതല്‍ യുഎസ് ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നതു മുതല്‍ കാമറൂണ്‍, ഘാന, ഇന്ത്യ, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ യുഎസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ജര്‍മന്‍, ഹിന്ദി, ഫ്രഞ്ച് ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ പ്രാവീണ്യം നേടിയുള്ള ഗീതാ, ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും നേടിയിട്ടുണ്ട്. ന്യൂഡല്‍ഹി യുഎസ് എംബസിയില്‍ പൊളിറ്റിക്കല്‍ മിലിട്ടറി ഓഫീസറായും ഗീത സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍