നവകേരള സ്പെല്ലിംഗ് ബി മത്സരം സംഘടിപ്പിച്ചു
Friday, April 22, 2016 5:46 AM IST
മയാമി: ഫ്ളോറിഡായിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ യൂത്ത് ക്ളബ് സംഘടിപ്പിച്ച സ്പെല്ലിംഗ് ബീ മത്സരം ഏപ്രില്‍ 16നു സണ്‍റൈസ് നോബ്ഹില്‍ സോക്കര്‍ക്ളബ് പാര്‍ക്ക് സിറ്റി ഹാളില്‍ സംഘടിപ്പിച്ചു.

നവകേരള പ്രസിഡന്റ് ജയിംസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്ത മത്സരത്തിനു മുന്നോടിയായി നവകേരളയുടെ കമ്മിറ്റി മെംബറും കോഓര്‍ഡിനേറ്ററുമായ ബോബി വര്‍ഗീസ്, പ്രധാന ജഡ്ജസുമാരായ പ്രഫ. നീല്‍ പ്ളാക്കി, ഡോ. ലിസ സെന്റ് പിയറി, ബ്രായാന്‍ ബീസലി, ഡോ.ജോര്‍ജ് പീറ്റര്‍ എന്നിവരെ കുട്ടികള്‍ക്കും സദസിനും പരിചയപ്പെടുത്തി.

തുടര്‍ന്നു തൊണ്ണൂറു കുട്ടികള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ജൂണിയര്‍ വിഭാഗത്തില്‍ ജേക്ക് ദേവസ്യ ഒന്നാം സമ്മാനമായ 500 ഡോളറും ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ 250 ഡോളറും ട്രോഫിയും സഞ്ജീവ് പാലശേരിയും മൂന്നാം സമ്മാനമായ നൂറു ഡോളറും ട്രോഫിയും അലന്‍ ബിനോയിയും കരസ്ഥമാക്കി.

ലിറ്റില്‍ ബീ വിഭാഗത്തില്‍ ഇഷാന്‍ ദീക്ഷിത് ഒന്നാം സമ്മാനമായ 250 ഡോളറും ട്രോഫിയും കരസ്ഥമാക്കിയപ്പോള്‍, രണ്ടാം സമ്മാനമായ 150ഡോളറും ട്രോഫിയും കാള്‍വിന്‍ ടോണ്‍സണും മൂന്നാം സമ്മാനമായ നൂറു ഡോളറും ട്രോഫിയും റിയ റോബിനും കരസ്ഥമാക്കി.

തുടര്‍ന്നു നടന്ന സമ്മാനദാന ചടങ്ങില്‍ പ്രസിഡന്റ് കവിത ഡേവിഡ് അധ്യക്ഷത വഹിച്ചു. ദേവി കൌണ്‍സില്‍ വുമണ്‍ കാരല്‍ ഹാറ്റണ്‍ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് യൂത്ത് പ്രസിഡന്റെ കവിത ഡേവിസിന്റെ പ്രസിഡന്‍ഷ്യല്‍ സ്പീച്ചില്‍, യൂത്തിനെയും കുട്ടികളുടെയും മികവിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നവകേരളയുടെ പ്രവര്‍ത്തന ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ യൂത്ത്ക്ളബ് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു.

സ്റേറ്റ് എലക്റ്റ് സാജന്‍ കുര്യന്‍, നവകേരള പ്രസിഡന്റ് ജയിംസ് പുളിക്കല്‍, സെക്രട്ടറി പി.സി. ജോബി, ജോണ്‍ ടൈറ്റസ്, ജഡ്ജസ് എന്നിവരും സംസാരിച്ചു. ഇതിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നവകേരള കമ്മിറ്റി മെബേഴ്സിനും യൂത്ത് ക്ളബ് മെംബേഴ്സിനും സ്പോണ്‍സര്‍മാര്‍ക്കും ജഡ്ജസിനും പ്രത്യേകിച്ച് ഇതിനു ചുക്കാന്‍ പിടിച്ച ബോബി വര്‍ഗീസിനും ആഷ മാത്യു നന്ദി പറഞ്ഞു. മത്സരത്തില്‍ പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. അനുപമ ജയ്പാല്‍ എംസി ആയിരുന്നു.

റിപ്പോര്‍ട്ട്: വിനോദ് ഡേവിഡ്