ലോക പത്ര മാധ്യമസ്വാതന്ത്യ്രത്തില്‍ ഫിന്‍ലാന്‍ഡ് ഒന്നാമത്
Friday, April 22, 2016 5:45 AM IST
ഫ്രാങ്ക്ഫര്‍ട്ട്: പത്ര മാധ്യമ സ്വാതന്ത്യ്രത്തില്‍ ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഫിന്‍ലാന്‍ഡിന് ഒന്നാം സ്ഥാനം. തുടര്‍ച്ചയായ ആറാം തവണയാണു ഫിന്‍ലാന്‍ഡ് ഈ സ്ഥാനത്ത് തുടരുന്നത്. ഹോളണ്ട്, നോര്‍വെ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് പുറത്തുവിട്ട ലോക പട്ടികയില്‍ ഇന്ത്യക്ക് 133-ാമത്തെ സ്ഥാനമാണുള്ളത്. 2015ലെ പട്ടികയില്‍ 136-ാമത്തെ സ്ഥാനത്തായിരുന്ന ഇന്ത്യ മൂന്നു സ്ഥാനം മുന്നേറിയാണ് ഇപ്പോള്‍ 133-ാമത്തെ സ്ഥാനത്ത് എത്തിയത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍ 94, നേപ്പാള്‍ 105, ബംഗ്ളാദേശ് 144, ശ്രീലങ്ക 141 എന്നീ സ്ഥാനങ്ങളിലാണ്.

അതേസമയം, പാക്കിസ്ഥാന്‍ 147-ാമതും അഫ്ഗാനിസ്ഥാന്‍ 120-ാം സ്ഥാനത്തു നില്‍ക്കുന്നു. അമേരിക്ക 44-ാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ജര്‍മനിയുടെ സ്ഥാനം 14 ആണ്. റഷ്യ 148-ാമതും ചൈന 176-ാമതും സ്ഥാനത്താണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍