വെയില്‍സില്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ദമ്പതി ധ്യാനം മേയ് 30 മുതല്‍
Friday, April 22, 2016 5:44 AM IST
ലണ്ടന്‍: വൈവാഹിക കൂദാശാ കര്‍മങ്ങള്‍ പുനരര്‍പ്പണം നടത്തി വീണ്ടും ആശീര്‍വദിക്കുക വഴി സ്വന്തം ജീവിതാന്തസിനോടു കൂടുതല്‍ ചേര്‍ന്നുനില്‍ക്കുവാന്‍ സെഹിയോന്‍ യുകെ ടീം വെയില്‍സിലെ കെഫന്‍ലീ പാര്‍ക്കില്‍ ദമ്പതി ധ്യാനം നടത്തുന്നു.

ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മേയ് 30 മുതല്‍ ജൂണ്‍ രണ്ടു വരെ നടക്കുന്ന ധ്യാനത്തില്‍ കുടുംബജീവിതത്തിലെ വിവിധ തലങ്ങളെപ്പറ്റി വൈദികര്‍, പ്രശസ്ത വചനപ്രഘോഷകര്‍, ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ് തുടങ്ങിയവരുടെ ക്ളാസുകള്‍, അനുഭവ സാക്ഷ്യങ്ങള്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ക്ളാസുകള്‍ എന്നിവയും ഉണ്ടായിരിക്കും. കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ് എന്നിവയ്ക്കും സൌകര്യമുണ്ട്.

വിവരങ്ങള്‍ക്ക്: ടോമി 07737935424, ബെര്‍ളി 07825750356, ംംം.ലെവശീിൌസ.ീൃഴ

വിലാസം: കെഫന്‍ലീ പാര്‍ക്ക്, മിഡ് വെയില്‍സ്, ടഥ 16 4അഖ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍