ഉന്നത വിദ്യാഭ്യാസ സെമിനാര്‍ 'ഹാര്‍ട്ട് ടു ഹാര്‍ട്ട്' സംഘടിപ്പിക്കുന്നു
Friday, April 22, 2016 5:10 AM IST
ഡാളസ് : നോര്‍ത്ത് അമേരിക്കയില്‍ താമസമാക്കിയ രണ്ടാം തലമുറ ഇന്ത്യന്‍ കുട്ടികളുടെ കൂട്ടായ്മയായ 'ഹാര്‍ട്ട് ടു ഹാര്‍ട്ട്' ഒര്‍ഗനൈസേഷന്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ഉന്നത വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്ളാനൊ ഡേവിസ് ലൈബ്രറി ഹാളില്‍ ഏപ്രില്‍ 24-നു (ഞായറാഴ്ച) ഉച്ചയ്ക്ക് ഒന്നു മുതല്‍ അഞ്ചു വരെ നടക്കുന്ന സെമിനാറില്‍ വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങളും ഉപദേശങ്ങളും പങ്കുവയ്ക്കുന്നതാണ്.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ രോഹിത് നായര്‍, ഗൌരി നായര്‍, അന്യ ജയകൃഷ്ണന്‍, സിദ്ധാര്‍ത് നമ്പ്യാര്‍, നികിത നമ്പ്യാര്‍, ഹരി കൃഷ്ണകുമാര്‍, ലക്ഷ്മി കൃഷ്ണകുമാര്‍, വിഘ്നേശ് നായര്‍, ദേവി നായര്‍, വിഷ്ണു നായര്‍ എന്നിവര്‍ തങ്ങളുടെ പാരിതോഷികങ്ങളും, പോക്കറ്റ് മണികളും കൂട്ടിവച്ചു തുടങ്ങിയ ഈ ചാരിറ്റി സംഘടന ഇതിനകം പല ജീവ കാരുണ്യപ്രവൃത്തികള്‍ക്കും നേതൃത്വം നല്കി വരുന്നു.

ഉന്നത വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കവാനായി എല്ലാവരും 7501 കിറശുലിറലിരല ുസ്യം, ജഹമിീ, ഠത ല്‍ ഉള്ള ഡേവിസ് ലൈബ്രറി ഹാളില്‍ എത്തിച്ചേരേണ്ടതാണ്. വു://ംംം.ാ്യവ2വ.ീൃഴ/

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം