കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന്‍ ഡിന്നര്‍ നൈറ്റ്: ഇമിഗ്രേഷന്‍ മന്ത്രി മുഖ്യാതിഥി
Friday, April 22, 2016 5:10 AM IST
മിസിസാഗാ: കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന്‍ ഏപ്രില്‍ 23-നു (ശനിയാഴ്ച) വൈകുന്നേരം 6.30-നു നടരാജ് ബാങ്ക്വറ്റ് ഹാളില്‍ (ചമൃമഷ ആമിൂൌല ഒമഹഹ, 7275 ഠീൃയൃമാ ഞീമറ, ങശശൈമൌൈഴമ, ഘ4ഠകഏ8) വച്ചു നടത്തുന്ന ഡിന്നര്‍ & റെക്കഗ്നേഷന്‍ നൈറ്റിന്റെ മുഖ്യാതിഥിയായി കനേഡിയന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മിനിസ്റര്‍ ജോണ്‍ മക്കല്ലം പങ്കെടുക്കുന്നു.

നഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സിഎംഎന്‍എ (കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന്‍) പൊതുസമൂഹത്തിനുവേണ്ടിയും, പുതുതായി എത്തിച്ചേരുന്ന നഴ്സുമാര്‍ക്കുവേണ്ടിയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

കേരള നഴ്സിംഗ് കൌണ്‍സിലിന്റെ കലാതിലകം അവാര്‍ഡ് ജേതാവായ കവിതാ മഹേഷ് അവതരിപ്പിക്കുന്ന ഭരതനാട്യം ഉള്‍പ്പെടെയുള്ള വിവിധ കലാപരിപാടികള്‍ അവാര്‍ഡ് നൈറ്റിനു മാറ്റുകൂട്ടും.

ഠൃശഹഹശൌാ ഏശഹ ീള ഘശളല -ന്റെ ഓര്‍ഗന്‍ ഡൊണേഷന്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍ നടത്തപ്പെടുന്നതോടൊപ്പം സിഎംഎന്‍എയുടെ പ്രധാന ഭാരവാഹികള്‍ അവയവദാന സമ്മതപത്രം നല്‍കി മാതൃകയാകും. നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ സംബന്ധിക്കും.

കാനഡയില്‍ ദീര്‍ഘകാലം സേവനം ചെയ്ത ഏലിയാമ്മ വര്‍ഗീസ്, ഫിലോമിന ജോസ്, മറിയാമ്മ കുര്യന്‍, അനിത ചക്കുങ്കല്‍, ഏലിയാമ്മ രാജന്‍, ലീല വര്‍ഗീസ് എന്നിവരെ ലോംഗ് സര്‍വീസ് അവാര്‍ഡ് നല്‍കി ആദരിക്കും.റവ. പി.സി. സ്റീഫന്‍ കോര്‍എപ്പിസ്കോപ്പ മെമ്മോറിയല്‍ ബെനിഫാക്ഷന്‍ ആദരിച്ചവര്‍ക്ക് സമര്‍പ്പിക്കും.

സിഎംഎന്‍എയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴില്‍ അന്വേഷകര്‍ക്കുവേണ്ടി കുറഞ്ഞ ചെലവില്‍ റെസ്യൂം പ്രിപ്പറേഷന്‍ ആരംഭിക്കാന്‍ സംഘടനയുടെ ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവ് തീരുമാനിച്ചിട്ടുണ്ട്.

ഇന്റര്‍നാഷല്‍ സ്റുഡന്റ്സായി കാനഡയില്‍ എത്തി പിആറിനുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി, സിഎംഎന്‍എയുടെ നേതൃത്വത്തില്‍ കനേഡിയന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മിനിസ്റര്‍ക്ക് സമര്‍പ്പിക്കുന്നതിനായി തയാറാക്കിയ മെമ്മോറാണ്ടം ംംം.രമിലറശമിാിമ.രീാ എന്ന അസോസിയേഷന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളായിട്ടുള്ള എല്ലാവര്‍ക്കും സൈറ്റ് സന്ദര്‍ശിച്ച് മെമ്മോറാണ്ടം സൈന്‍ ചെയ്യാനുള്ള അവസരമുണ്ട്.

അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'ടിപ്സ് ഫോര്‍ സക്സസ് ഇന്‍ ഇന്റര്‍വ്യൂസ്' എന്ന പരിപാടിയും, ഫസ്റ് ഹോം ബയേഴ്സിനുവേണ്ടി ഋമൃി എശള്യ ജലൃലിെ ീള വേല മെഹല ുലൃീി ഇീാാശശീിൈ യമരസ ീ എൌൃിശവെ ്യീൌൃ ിലം ഒീാല എന്ന ഹോംലൈഫ് മിറക്കിള്‍ റിയാല്‍റ്റി ലിമിറ്റഡ് ബ്രോക്കേജ് സ്പോണ്‍സേര്‍ഡ് പ്രോഗ്രാമും വിജയകരമായി മുന്നേറുന്നു. ധാരാളം നേഴ്സുമാരും അല്ലാത്തവരും ഇതിന്റെ പ്രയോജനം ഉപയോഗപ്പെടുത്തുന്നുണ്ട്. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ക്ക് തിരശീല വീഴും.

ഇപ്രാവശ്യത്തെ ഡിന്നര്‍നൈറ്റിന്റെ മെഗാസ്പോണ്‍സര്‍ എമശവേ ജവ്യശീെവേലൃമ്യു കചഇ, 1965 ഇീൃലഹഹല ആഹ്റ, ആൃമാുീി ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.ആര്‍.ഒ ജിജോ സ്റീഫന്‍ (647 535 5742) ആയി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം