അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ സാല്‍മിയ, വാര്‍ഷികം ആഘോഷിച്ചു
Thursday, April 21, 2016 8:01 AM IST
കുവൈത്ത്: അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ സാല്മിയ വാര്‍ഷികം 2016, പങ്കാളിത്തംകൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.

സാല്മിയ നജാത്ത് സ്കൂളിലെ മെയിന്‍ ഹാളില്‍ നടന്ന ഉദ്ഘാടന സെഷനില്‍ കെഐജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരം ആഘോഷപരിപാടികള്‍ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പിടിഎ പ്രസിഡന്റ് ഗുലാം മുസ്തഫ അധ്യക്ഷത വഹിച്ചു. കെഐജി വിദ്യാഭ്യാസ ഡയറക്ടര്‍ കെ.എ. സുബൈര്‍, പി.ടി. ഷരീഫ്, കെ. മൊയിദു, നവാസ് എം.എ, ഗ്രാന്‍ഡ് ഹൈപ്പര്‍ സിഇഒ സുനീര്‍, കണ്‍വീനര്‍ നിസാര് കെ. റഷീദ്, മദ്രസ പ്രിന്‍സിപ്പല്‍ കെ.എ. അബ്ദുല്‍ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. സ്പോണ്‍സര്‍മാരായ ഗ്രാന്‍ഡ് ഹൈപ്പര്‍, അഡ്രസ് ലൈഫ് സ്റൈല്‍, ഡബിള്‍ ഹോര്‍സ്, ഡെസേര്‍ട്ട് താജ്, ഝ7 മൊബൈല്‍ എന്നിവര്‍ക്കു പ്രത്യേക ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.

തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഒപ്പന, ആക്ഷന്‍ സോംഗ്, ദഫ്ഫ് മുട്ട് , കോല്‍കളി, അറേബ്യന്‍ നൃത്തം എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. ഗാസയുടെ കഥപറഞ്ഞ ഗാന ചിത്രീകരണവും വൃദ്ധ സദനത്തെ പ്രമേയമാക്കി അവതരിപ്പിച്ച സ്കിറ്റും നല്ലനിലവാരം പുലര്‍ത്തി. തുടര്‍ന്ന് ഒരു മണിക്കൂറോളം നീണ്ടുനിന്ന കരോക്കെ മാപ്പിള ഗാനമേളയോടുകൂടി കലാ സന്ധ്യ അവസാനിച്ചു.

അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ സാല്മിയ പിടിഎ, അധ്യാപകര്‍, കെഐജി സല്‍മിയ ഏരിയ പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍