സിസ്റര്‍ ഡോ. മാഗി പനച്ചിക്കലിന്റെ നിര്യാണത്തില്‍ പിഎംഎഫ് അനുശോചിച്ചു
Thursday, April 21, 2016 6:05 AM IST
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലിന്റെ സഹോദരിയും പൂവക്കുളം പനച്ചിക്കല്‍ പരേതരായ ജോണ്‍ മാത്യു-തങ്കമ്മ ദമ്പതികളുടെ മകളുമായ സിസ്റര്‍ ഡോ. മാഗി (44) ന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, പിഎംഎഫ് ഗ്ളോബല്‍ വിമന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ലൈസി അലക്സ്, ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് മെംബര്‍ പി.പി. ചെറിയാന്‍ എന്നിവര്‍ അനുശോചിച്ചു.

സിസ്ററുടെ അകാല വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം ദുഃഖാര്‍ഥരായ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പിഎംഎഫ് പ്രവര്‍ത്തിക്കുന്നവര്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി