ബോള്ട്ടന്: യുക്മ നോര്‍ത്ത് വെസ്റ് റീജണിന്റെ സ്പോര്‍ട്സ് മീറ്റ് മേയ് 21നു (ശനി) ബോള്‍ട്ടനിലെ സെന്റ്് ജയിംസ് സ്കൂള്‍ ഗ്രൌണ്ടില് രാവിലെ 11ന് ആരംഭിക്കും. ഇത്തവണ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ബോള്ട്ടന് മലയാളി അസോസിയേഷനാണ്.
കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരില്‍ അവര്‍ സ്വായത്തമാക്കിയ കായിക വാസനകള്‍ നഷ്ടപ്പെടാതിരിക്കാനും അവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ വീണ്ടും മാറ്റുരയ്ക്കാനുമുള്ള വേദിയാണ് യുക്മ അണിയിച്ചൊരുക്കുന്നത്.
റീജണല്‍ തലത്തില്‍ മേയ് 21 നും നാഷണല്‍ തലത്തില്‍ മേയ് 28 നുമാണ് മത്സരം. റീജണല്‍ മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കും നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. മത്സര വിജയികള്‍ക്ക് റീജണല്‍ തലത്തില്‍ സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും മെഡലുകളും സമ്മാനിക്കും.
കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, അഡല്‍റ്റ്സ് ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍. ഓട്ടം 50മീറ്റര്‍, 100മീറ്റര്‍, 200മീറ്റര്‍, ലോംഗ്ജംപ്, ഷോട്ട്പുട്ട്, റിലേ എന്നിങ്ങനെയുള്ള ട്രാക്കിനങ്ങള്ക്കു പുറമേ വടംവലി മത്സരവും ഉണ്ടായിരിക്കും.
റീജണിലെ എല്ലാ അംഗങ്ങളും മേയ് 17നു മുമ്പായി മത്സരിക്കുന്നവരുടെ പേര് വിവരങ്ങള്‍ അറിയിക്കേണ്ടതാണ്. അതുപോലെ റീജണിലെ എല്ലാ അംഗ അസോസിയേഷന് അംഗങ്ങളെയും കായികമേളയിലേക്കു സ്വാഗതം ചെയ്തു.
മത്സരങ്ങളെല്ലാം നാഷണല്‍ സ്പോര്‍ട്സ് മീറ്റിന്റെ ഭാഗമായതിനാല്‍ നിയമങ്ങളും നിബന്ധനകളെല്ലാം ഒന്നുതന്നെയായിരിക്കും. ഇത് ംംം.ൌൌസാമ.ീൃഴ ലഭ്യമാണ്.
വിവരങ്ങള്‍ക്ക്: ജോണി കണിവേലില്‍ (സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍) 07875332761,ഷിജോ വര്‍ഗീസ് (സെക്രട്ടറി) 07852931287, സിജു ജോസഫ് (പ്രസിഡന്റ്) 07951453134.
വിലാസം: ട.ഖമാല ടരവീീഹ,ഘൌരമ ഞീമറ ,ആഘ49ഞഡ.