വൈശാഖ സന്ധ്യ 2016 സ്റ്റേജ് ഷോ വെള്ളിയാഴ്ച ഷിക്കാഗോയില്‍
Thursday, April 21, 2016 5:05 AM IST
ഷിക്കാഗോ: ഈവര്‍ഷത്തെ ഏറ്റവും മികച്ച സ്റേജ് ഷോ എന്ന പേര് നേടിയെടുത്ത 'പെരിയാര്‍ വൈശാഖന്ധ്യ 2016' ഏപ്രില്‍ 22-നു (വെള്ളിയാഴ്ച) ഷിക്കാഗോയില്‍ അവതരിപ്പിക്കുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനഫണ്ടിലേക്കുള്ള ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ സ്റേജ്ഷോ ഏപ്രില്‍ 22-നു വൈകുന്നേരം ഏഴിനു താഫ്റ്റ് ഹൈസ്കൂളില്‍ ( 6530 ണ ആൃ്യിാമൃം അ്ല, ഇവശരമഴീ, കഘ 60631) ആരംഭിക്കും. ഇനിയും ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കുവേണ്ടി വൈകുന്നേരം അഞ്ചു മുതല്‍ താഫ്റ്റ് ഹൈസ്കൂളില്‍ ടിക്കറ്റ് കൌണ്ടര്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

പ്രമുഖ ചലച്ചിത്രതാരം മിയ, ജി.പി എന്ന പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ, പിന്നണി ഗായകന്‍ അഫ്സല്‍, ഐഡിയ സ്റാര്‍ സിംഗര്‍ വിജയി വിവേകാന്ദന്‍, പിന്നണി ഗായിക അഖില ആനന്ദ്, കൃഷ്ണപ്രഭ, കോമഡി താരങ്ങളായ കലാഭവന്‍ പ്രദീപ് ലാല്‍, പ്രശാന്ത് കാഞ്ഞിരമറ്റം, ഹേമന്ദ് തുടങ്ങി പുതിയ തലമുറയുടെ ഹരമായി മാറിയ ഈ ടീമിനൊടൊപ്പം ലൈവ് ഓക്കസ്ട്രയും പരിപാടിയുടെ മാറ്റുകൂട്ടുന്നു.

മൌണ്ട് പ്രോസ്പെക്ടസിലെ സി.എം.എ ഹാളില്‍ പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഇതുവരെയുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുകയും സ്റേജ്ഷോ വിജയിപ്പിക്കുവാന്‍ വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ബിജി സി. മാണി, ജെസ്സി റിന്‍സി, മോഹന്‍ സെബാസ്റ്യന്‍, ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍, രഞ്ജന്‍ ഏബ്രഹാം, സ്റാന്‍ലി കളരിക്കമുറി, സണ്ണി വള്ളിക്കളം, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു, മത്തിയാസ് പുല്ലാപ്പള്ളില്‍, ജേക്കബ് മാത്യു പുറയംപള്ളില്‍, ജൂബി വള്ളിക്കളം, ജോണിക്കുട്ടി പിള്ളവീട്ടില്‍, തൊമ്മന്‍ പൂഴിക്കുന്നേല്‍, ജോഷി മാത്യു പുത്തൂരാന്‍, സന്തോഷ് നായര്‍, സേവ്യര്‍ ഒറവണകളത്തില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു. ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം