ബറാക് ഒബാമ സൌദിയിലെത്തി
Wednesday, April 20, 2016 9:16 AM IST
ദമാം: ഗള്‍ഫ് അമേരിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സൌദിയിലെത്തി. നാളെ റിയാദില്‍ നടക്കുന്ന ഗള്‍ഫ് അമേരിക്കന്‍ ഉച്ചകോടിക്കു മുമ്പായി അമേരക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്റ്റോന്‍ കാര്‍റ്ററുമായി ഗള്‍ഫ് പ്രതിരോധമന്ത്രിമാരുടെ യോഗം ഇന്ന് റിയാദില്‍ നടന്നു.

ഗള്‍ഫ് സഹകരണ കൌണ്‍സിലും അമേരിക്കന്‍ സൈനിക രംഗവുമായി സഹകരിക്കുന്നതിനെകുറിച്ചും ഭീകരവാദ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനെ കുറിച്ചുമായിരുന്നു പ്രധാനമായും ചര്‍ച്ച നടന്നത്.

ഇറാന്‍ യമനിലെ വിമതര്‍ക്കു ആയുധം നല്‍കുന്നത് നിര്‍ത്തലാക്കാന്‍ നടപടി സ്വകരിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേഖലയിലെ സുരക്ഷാ കാര്യങ്ങളില്‍ ഇറാന്റെ കൈകടത്തല്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിസ്ബുള്ളക്കു ഇറാനുമായി ബന്ധമുണ്െടന്നും ഹിസ്ബുള്ളയും ഇറാനും മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയാണന്നും ഗള്‍ഫ് സഹകരണ കൌണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുള്‍ലത്തീഫ് അല്‍സബാനി പറഞ്ഞു.

എന്നാല്‍ ഇതിനെ സംയുക്തമായി നേരിടുമെന്നും ഗള്‍ഫ് സഹകരണ കൌണ്‍സില്‍ സെക്രട്ടറി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം