സിസ്റര്‍ ഡോ. മാഗി മാത്യു നിര്യാതയായി
Wednesday, April 20, 2016 8:56 AM IST
വിയന്ന: തിരുഹൃദയ സന്യാസിനി സമൂഹത്തിലെ മൈലക്കൊമ്പ് മഠാംഗമായ സിസ്റര്‍ ഡോ. മാഗി മാത്യു(46) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ വെളളിയാഴ്ച്ച മൂന്നിനു തിരുഹൃദയ മഠം കപ്പോളയില്‍. പരേത പൂവക്കുളം പനച്ചിക്കല്‍ കുടുംബാംഗമാണ്. പൈങ്കുളം എസ്എച്ച് ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്ററും സൈക്യാട്രിസ്റായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

സഹോദരങ്ങള്‍: മോളി തോമസ് (ആലപ്പുഴ), ആനി പോള്‍ ഇലഞ്ഞിക്കല്‍ (കോതമംഗലം), വല്‍സമ്മ ബോബി കാഞ്ഞൂപറമ്പില്‍ (നെടുമുടി), മോഹന്‍ മാത്യു (വിദ്യാധിരാജാ പ്രിന്‍സിപ്പാള്‍, അങ്കമാലി) റാണി തോമസ് മൂലയില്‍ (ചങ്ങനാശേരി) ജോസ് മാത്യു (വിയന്ന) പരേതയായ റോസമ്മ മാത്യു, ജസി ജോര്‍ജി പാക്കള്ളില്‍ (കിടങ്ങറ), സന്തോഷ് മാത്യു (വിയന്ന), സേവി മനോ. മാത്യു (തിരുവനന്തപുരം).

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍