ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഈസ്റര്‍ -വിഷു ആഘോഷങ്ങള്‍ നടത്തി
Wednesday, April 20, 2016 5:07 AM IST
ന്യൂയോര്‍ക്ക്: ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ഈസ്റര്‍ -വിഷു ആഘോഷങ്ങള്‍ 2016 ഏപ്രില്‍ 16-നു ശനിയാഴ്ച വൈകുന്നേരം ആറിനു ന്യൂയോര്‍ക്ക് ബെല്‍ റോസില്‍ ടേസ്റ് ഓഫ് കൊച്ചിന്‍ ഇന്ത്യന്‍ റെസ്റോറിന്റില്‍ വച്ചു നടത്തപ്പെട്ടു.

പ്രോഗ്രാം കണ്‍വീനര്‍ എബ്രഹാം തോമസ് വിശിഷ്ടാതിഥികളെ സ്റ്റേജ് ലേക്ക് ക്ഷണിച്ചു അമേരിക്കന്‍ ദേശിയ ഗാനം മീഖ മാത്യുവും, ഇന്ത്യന്‍ ദേശിയ ഗാനം അന്‍സു കോശിയും ആലപിച്ചു സെക്രട്ടറി അനില്‍ മാത്യു സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് രജി വലിയകാല ഉപക്രമ പ്രസംഗം നടത്തി.

ഡോ. ജോസഫ് മട്ടക്കല്‍ ഈസ്റര്‍ സന്ദേശവും ഫോക്കാന ജനറല്‍ സെക്രട്ടറി വിഷുസന്ദേശവും നല്‍കി. തുടര്‍ന്ന് രാജു ചിറമണ്ണില്‍ , നാസുകൌണ്ടി ഹുമന്‍റൈറ്റ്സ് കമ്മീഷനര്‍ ജോര്‍ജ് തോമസ് ,എബ്രഹാം തോമസ്, ഷോളി കുമ്പിളുവേലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു മുതിര്‍ന്ന പൌരന്‍മാരെ പൊന്നാട അണിയിച്ച് ആദരിച്ചു

2016 -2017 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കെരഞ്ഞെടുത്തു. പ്രസിഡന്റ്- റജി വലിയകാല, വൈസ് പ്രസിഡന്റ് -രാജു ചിറമണ്ണില്‍, വൈസ് പ്രസിഡന്റ് -ഷിബു എബ്രഹാം, ജനറല്‍ സെക്രട്ടറി - അനില്‍ മാത്യു, സെക്രട്ടറി - മുന്ന സം, ട്രഷറര്‍- മാത്യു തോമസ്, ജോയിന്റ് ട്രഷറര്‍ - സനു മാത്യു, പ്രോഗ്രാം കണ്‍വീനര്‍ -എബ്രഹാം, പ്രോഗ്രാം കണ്‍വീനര്‍ -ജോണ്‍ തോമസ്, പിആര്‍ഒ- ജോര്‍ജ് തോമസ്, പിആര്‍ഒ- മിനി എബ്രഹാം, കമ്മറ്റി അംഗങ്ങള്‍- ഡോട്സണ്‍ കൈതമംഗലം , അനീഷ് എബ്രഹാം, മോന്‍സി പ്ളംകൂട്ടത്തില്‍, ഉഷ തോമസ്, ശോശാമ്മ തോമസ്.

ട്രഷറര്‍ മാത്യു തോമസ് നന്ദി രേഖപെടുത്തി. അനോന്യം പരിചയപെടുവനും ബന്ധങ്ങള്‍ പുതുക്കുവാനുമുള്ള ഒരു അവസരം ആയിരുന്നു. വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി