മാഞ്ചസ്ററില്‍ കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം
Tuesday, April 19, 2016 8:42 AM IST
മാഞ്ചസ്റര്‍: കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം മാഞ്ചസ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നടക്കും.

വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് ഒന്നിന് ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികളെ മുത്തുക്കുടകളുടെ അകമ്പടിയോടെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി മുഖ്യ കാര്‍മികത്വം വഹിക്കും. യുകെ സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

തിരുക്കര്‍മങ്ങളിലേക്ക് ഏവരെയും ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍