ജര്‍മന്‍ ഭരണഘടനയുമായി ഇസ്ലാം യോജിച്ചു പോകില്ല: എഎഫ്ഡി
Tuesday, April 19, 2016 8:40 AM IST
ബെര്‍ലിന്‍: ജര്‍മന്‍ ഭരണഘടനയുമായി ഇസ്ലാം യോജിച്ചു പോകില്ലെന്നു കുടിയേറ്റവിരുദ്ധ സംഘടനയായ എഎഫ്ഡി (ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡോയിച്ച് ലാന്‍ഡ്) പാര്‍ട്ടി നേതാവ് ബീട്രിക്സ് വോന്‍ സ്റോര്‍ക് അഭിപ്രായപ്പെട്ടു. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അഭയാര്‍ഥി നിലപാടിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഈ പ്രസ്താവന എന്നാണു രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.

കുടിയേറ്റക്കാര്‍ക്കതിരെ ശക്തമായി രംഗത്തുള്ള പാര്‍ട്ടി കടുത്ത കുടിയേറ്റ വിരുദ്ധ പരാമര്‍ശം നടത്തിയാണ് കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയത്.

ഇസ്ലാം എന്നത് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. അത് ജര്‍മന്‍ ഭരണഘടനയുമായി പൊരുത്തപ്പെടില്ലെന്നും മുസ്ലിം ആരാധനാലയങ്ങളും ബുര്‍ഖയും നിരോധിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവും എഎഫ്ഡി ഡെപ്യൂട്ടി നേതാവുമായ ബീട്രിക്സ് വോന്‍ സ്റോര്‍ക് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍