ഫാസിസത്തിനെതിരെ ഉത്തരകേരളം
Tuesday, April 19, 2016 8:39 AM IST
ദോഹ: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നടത്തുന്ന തെരഞ്ഞെടുപ്പു പ്രചാരണ കണ്‍വന്‍ഷനില്‍ കാസര്‍ഗോഡ് ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തുന്നു.

ഏപ്രില്‍ 22നു (വെള്ളി) ഉച്ചകഴിഞ്ഞ് ഒന്നിനു ദോഹ ഹിലാല്‍ കെഎംസിസി ഹാളില്‍ 'ഫാസിസത്തിനെതിരെ ഉത്തരകേരളം' എന്ന വിഷയത്തില്‍ നടത്തുന്ന പ്രഭാഷണത്തില്‍ മുഴുവന്‍ പ്രവര്‍ത്തകന്മാരും സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.