അന്ത്യോഖ്യാ വിശാസസംരക്ഷണ സമിതി സെമിനാര്‍
Monday, April 18, 2016 5:10 AM IST
ഷിക്കാഗോ: പരിശുദ്ധ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ രക്ഷാധികാരിയും, അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി പ്രസിഡന്റും, വന്ദ്യ സാബു തോമസ് കോറെപ്പിസ്കോപ്പ ചോറാറ്റില്‍ വൈസ് പ്രസിഡന്റും ആയി മലങ്കര അതിഭദ്രാസനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഭക്തസംഘടനയാണ് അന്ത്യോഖ്യാ വിശ്വാസസംരക്ഷണ സമിതി.

ഷിക്കാഗോയിലുള്ള സുറിയാനി ഇടവകാംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, ഏപ്രില്‍ 24-ാം തിയതി ഞായറാഴ്ച, ഷിക്കാഗൊ സെന്റ് മേരീസ് സിംഹാസനപ്പള്ളി പള്ളിയില്‍ വച്ച്, വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം, 11 മണിയോടു കൂടി ഇടവക വികാരി മാത്യു കരുത്തലയ്ക്കല്‍ അച്ചന്റെ ആശിര്‍വാദത്തോടെ 'വിശുദ്ധ വേദപുസ്തക വ്യാഖ്യാനാധികാരം' എന്ന വിഷയത്തെ ആസ്പദമാക്കി, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് നയിക്കുന്ന സെമിനാറില്‍ എല്ലാവരും സംബന്ധിക്കണമെന്ന് കരുത്തലയ്ക്കല്‍ അച്ചന്‍ അഭ്യര്‍ഥിക്കുന്നു. മാത്യു കുര്യാക്കോസ് (ഷിക്കാഗൊ സെന്റ് മേരീസ് സുറിയാനി പള്ളി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം