സൌത്ത് വെസ്റ് ഭദ്രാസന അസംബ്ളി സമ്മേളനം ഏപ്രില്‍ 21, 22, 23 തീയതികളില്‍
Monday, April 18, 2016 5:01 AM IST
ഹൂസ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെ സൌത്ത് വെസ്റ് ഭദ്രാസനത്തിന്റെ മെത്രാസന ഇടവക യോഗത്തിന്റെ ഏഴാമത് വാര്‍ഷിക സമ്മേളനം ഏപ്രില്‍ 21, 22, 23 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ അറ്റ്ലാന്റ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഭദ്രാസനത്തിലെ എല്ലാ ഇടവക വികാരിമാരും വൈദികരും അസംബ്ളി അംഗങ്ങളും സംബന്ധിക്കും.

21നു (വ്യാഴം) വൈകുന്നേരം ആറിനു നടക്കുന്ന സെഷന്‍ ഫാ. ദാനിയേല്‍ ജോര്‍ജ് നയിക്കും. 22നു (വെള്ളി) എട്ടിന് ആരംഭിക്കുന്ന സെഷനു റവ. ഡോ. വര്‍ഗീസ് ജോഷ്വ നയിക്കും. സമ്മേളനം 12നു സമാപിക്കും.

ഭദ്രാസന അസംബ്ളി ഏപ്രില്‍ 22നു രണ്ടിനാരംഭിക്കുന്ന ആദ്യ സെഷനില്‍ ഭദ്രാസന സെക്രട്ടറി റവ. ഫാ. ഡോ. ജോയി പൈങ്ങോലില്‍ 2015 ലെ വാര്‍ഷിക റിപ്പോര്‍ട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കും.

രണ്ടാം സെഷനില്‍ ഭദ്രാസന സെക്രട്ടറി 2016 ബജറ്റ് അവതരിപ്പിക്കും. യോഗം 12നു സമാപിക്കുമെന്ന് ഭദ്രാസന പിആര്‍ഒ എല്‍ദോ പീറ്റര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍