പി.എം. ജാബിര്‍ അവാര്‍ഡ് ഏറ്റുവാങ്ങി
Monday, April 18, 2016 4:59 AM IST
മസ്ക്കറ്റ്: ടൈംസ് നൌ ഐസിഐസിഐ എന്‍ആര്‍ഐ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഒമാനിലെ സാമൂഹ്യ മണ്ഡലത്തിലെ നിറസാന്നിധ്യമായ പി.എം.ജാബിര്‍ ഏറ്റു വാങ്ങി.

മുംബയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഊര്‍ജ മന്ത്രി പീയൂഷ് ഗോയല്‍ അവാര്‍ഡ് സമ്മാനിച്ചു. ഒമാനിലെ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

ഐശ്വര്യാ റായിയും സാനിയ മിര്‍സയും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ മറ്റ് അവാര്‍ഡുകള്‍ ഏറ്റു വാങ്ങി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം