കെകെഐസി ഫോക്കസ് മീറ്റ് സംഘടിപ്പിച്ചു
Monday, April 18, 2016 4:57 AM IST
കുവൈത്ത് സിറ്റി: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ കുവൈറ്റ് ജംഹിയത് സന്ധൂക് റിയാനത്തില്‍ മാര്‍ള്ളയുടെ സഹകരണത്തോടുകൂടി കുവൈത്തില്‍ പ്രഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകളെ ഉള്‍പെടുത്തി പാരഗന്‍ ഹോട്ടലില്‍ ഇസ്ലാമിക് പ്രഫഷണല്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു.

ഇസ്ലാഹി സെന്റര്‍ പ്രബോധകനും പണ്ഡിതനുമായ ശബീബ് സ്വലാഹി ജീവിത ലക്ഷ്യം എന്ന വിഷയത്തിലും കുവൈറ്റ് യൂണിവേഴ്സിറ്റി പിജി വിദ്യാര്‍ഥിയും യുവ പ്രഭാഷകനുമായ പി.എന്‍. അബ്ദുറഹ്മാന്‍ അബ്ദുല്‍ ലത്തീഫ് ഇസ്ലാമിക് മെഡിക്കല്‍ എത്തിക്സ് എന്ന വിഷയത്തിലും സംസാരിച്ചു.

ജംഹിയത് സന്ധൂക് റിയാനത്തില്‍ മാര്‍ള്ള പ്രതിനിതി ഫാദില്‍ ഇഗാബ് അബു അഹമദ് മുഖ്യാതിഥിയായായിരുന്ന ചടങ്ങില്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.പി. അബ്ദുല്‍ അസീസ്, എന്‍.കെ. അബ്ദുല്‍ സലാം, എന്‍ജിനിയര്‍ സക്കീര്‍ ഹുസൈന്‍, ഹഫിദ് മുഹമ്മദ് അസ്ലം, ഡോ. യാസിര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍