ന്യൂപോര്‍ട്ടില്‍ ആറാമത് വയനാട് സംഗമം ഏപ്രില്‍ 30ന്
Monday, April 18, 2016 4:54 AM IST
ലണ്ടന്‍: കേരളത്തിലെ വയനാട് ജില്ലയില്‍നിന്ന് ഇംഗ്ളണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വയനാട് സംഗമം ഏപ്രില്‍ 30നു (ശനി) രാവിലെ 9.30 മുതല്‍ അഞ്ചു വരെ വെയില്‍സിനടുത്തുള്ള ന്യൂപോര്‍ട്ട് സെന്റ് പാട്രിക് ഹാളില്‍ നടക്കും.

സംഗമത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും വയനാടിന്റെ വികസന സങ്കല്പം എന്ന വിഷയത്തില്‍ ചര്‍ച്ച, ഭാവി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടക്കും.

പരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ പ്രോഗ്രാം കണ്‍വീനര്‍ റോബി മേക്കരയുമായി 07843020249 എന്ന നമ്പരില്‍ ബന്ധപ്പെടുക.

പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: എല്‍ദോ 07828561036, ഷാജി വര്‍ഗീസ് 07532182639, റോബി 678430 20249, രാജന്‍ വര്‍ഗീസ് 07988959296.

വിലാസം: ട. ജമൃശരസ ഒമഹഹ, 151 ഇൃലാംലഹഹ ഞീമറ, ചജ19 ഛഒട.

റിപ്പോര്‍ട്ട്: ബെന്നി വര്‍ക്കി പെരിയപ്പുറം