ആരോഗ്യ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു
Monday, April 18, 2016 4:53 AM IST
കുവൈത്ത്: കെകെഎംഎ സിറ്റി ബ്രാഞ്ചും മെട്രോ മെഡിക്കല്‍ കെയറും സംയുക്തമായി ഫര്‍വാനിയയില്‍ മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ബോധവത്കരണ ക്ളാസ് വളരെ ശ്രദ്ധേയമായിരുന്നു.

ഡോ. മേരി ആന്‍ (മെഡിക്കല്‍ കൌണ്‍സിലര്‍ മെട്രോ മെഡിക്കല്‍ കെയര്‍), ഡോ. ബിജി ബഷീര്‍ (മെഡിക്കല്‍ ഡയറക്ടര്‍ മെട്രോ മെഡിക്കല്‍ കെയര്‍), സ്ട്രസ്, ഡയബറ്റിക്സ് എന്നീ വിഷയങ്ങളെ അധികരിച്ച് ക്ളാസ് എടുത്തു. രണ്ടു സെഷനുകളിലായി നടന്ന ക്ളാസില്‍ നല്‍കിയ രോഗസംബന്ധമായ വിശദീകരണങ്ങള്‍ പ്രവാസികള്‍ക്ക് ഏറെ ഗുണകരമായി. ക്ളാസുകളെ തുടര്‍ന്നുണ്ടായ ചോദ്യോത്തര സെഷന്‍ രോഗികളായവര്‍ക്കു സംശയ നിവാരണത്തിന് ഉതകുന്നതായിരുന്നു.

പരിപാടി രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. കെകെഎംഎ സിറ്റി ബ്രാഞ്ച് പ്രസിഡന്റ് മുസ്തഫ മാസ്റര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അക്ബര്‍ സിദ്ദീഖ്, വൈസ് ചെയര്‍മാന്‍ എന്‍.എ. മുനീര്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അബ്ദുല്‍ സലാം, കെ.സി. റഫീക് എന്നിവര്‍ പങ്കെടുത്ത പരിപാടിക്ക് പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍, മെട്രോ ഡയറക്ടര്‍ ഹംസ മുതഫ, ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ കരീം, ട്രഷറര്‍ കെ.ഒ. മൊയ്തു എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍