ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍: വീണ്ടും വിവാദത്തിലേക്ക്
Monday, April 18, 2016 4:53 AM IST
കുവൈത്ത് : കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുസ്വത്തായ കമ്യൂണിറ്റി സ്കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എംബസി തയാറാകാതിരുന്ന നടപടി വിവാദമാകുന്നു.

കഴിഞ്ഞ ദിവസം ഭരണഘടനാശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് എംബസിയില്‍ നടന്ന പൊതുചര്‍ച്ചയില്‍ വിഷയം ഉയര്‍ത്തിയ സാമുഹ്യ പ്രവര്‍ത്തകരുടെയും രക്ഷിതാക്കളുടെയും ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ടന്ന നിലപാട് സ്വീകരിച്ചതാണു വിവാദമായത്. സ്പോണ്‍സര്‍ സ്കൂള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നിരവധി സംഘടന പ്രതിനിധികള്‍ അംബാസഡറുമായി കൂടികാഴ്ച നടത്തിയ സമയത്ത് വിഷയത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന് ഉറപ്പുനല്‍കിയ അംബാസഡര്‍ പൊടുന്നനെ നിലപാട് മാറ്റിയതില്‍ ദുരൂഹത ഉണ്െടന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്കൂള്‍ നടത്തിപ്പ് സുതാര്യമാക്കാന്‍ പൊതുസമൂഹം നിര്‍ദേശിച്ച സോഷ്യല്‍ ഓഡിറ്റിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭരണസമിതി ഇതുവരെ മുഖവിലക്കെടുത്തിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍