സുരക്ഷാ വാഹനങ്ങള്‍ പുതിയ രൂപത്തിലേക്ക്
Monday, April 18, 2016 4:53 AM IST
കുവൈത്ത്: പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ പോലീസുകാര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിറം മാറ്റുവാന്‍ ധാരണയായതായി അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഡോ. ഈദ് ബൂസുലൈബ് അറിയിച്ചു.

തുടക്കത്തില്‍ സുരക്ഷാ വകുപ്പിനു പുതിയ നിറത്തിലുള്ള ഇരുന്നൂറില്‍ പരം വാഹനങ്ങള്‍ കൈമാറും. തുടര്‍ന്നു ട്രാഫിക് വകുപ്പിലേക്കും ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ മറ്റു സുരക്ഷാ ഡിപ്പാര്‍ട്ടുമെന്റിലേക്കും പുതിയ നിറത്തില്‍ വാഹനങ്ങള്‍ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍