സാല്‍മിയ ഇസ് ലാഹി മദ്റസ പിടിഎ രൂപീകരിച്ചു
Sunday, April 17, 2016 2:23 AM IST
സാല്‍മിയ : കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ കീഴില്‍ റുമൈത്തിയ ദാറുല്‍ ഖുര്‍ആനില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇസ്ലാഹി മദ്റസയുടെ പിടിഎയുടെ പുതിയ അധ്യയനവര്‍ഷത്തിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. സജീബ് എം.കെ (പ്രസിഡന്റ്), ശിയാസ് മുവാറ്റുപുഴ, മുസ്തഫ പാടൂര്‍ (വൈസ് പ്രസിഡന്റുമാര്‍), ശബീബ് സ്വലാഹി (സിക്രട്ടറി), സാലിഹ് മുണ്ടക്കല്‍ (ട്രഷറര്). കൂടാതെ വിവിധ ഏരിയാ കണ്‍വീനര്‍മാരായി അബ്ദുല്‍ റസാഖ് (ശര്‍ഖ്), ശിറാസ് (മൈദാന് ഹവല്ലി), മുജീബ് റഹിമാന് (ഹവല്ലി), ഫൈസല് കീഴല്‍, മുജീബ് റഹിമാന്.കെ (സാല്‍മിയ), ഹസന്‍ കോയ (സല്‍ വ), സലീം സി.ടി (സുര്‍റ) എന്നിവരെ തെരഞ്ഞെടുത്തു. ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട്, മദ്റസ പ്രധാന അദ്ധ്യാപകന് സൈതലവി സുല്ലമി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. പിടിഎ വൈസ് പ്രസിഡന്റ് ആശിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഷ്കര്‍ സ്വലാഹി ഉദ്ബോധന പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍