നോര്‍ത്ത് കരോളിന ലൂര്‍ദ് മാതാ ദേവാലയ ധനശേഖരണാര്‍ത്ഥം നടത്തുന്ന മെഗാഷോ മെയ് 15-ന്
Sunday, April 17, 2016 2:22 AM IST
അപ്പെക്സ്, നോര്‍ത്ത് കരോളിന: ലൂര്‍ദ് മാതാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വേദപഠനത്തിനായുള്ള കെട്ടിട നിര്‍മ്മാണത്തിന്റെ ഫണ്ട് ധനശേഖരണാര്‍ത്ഥം ചലച്ചിത്ര- ടെലിവിഷന്‍ രംഗത്തെ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗീത നൃത്ത- ഹാസ്യവിരുന്ന് ഥ എശ മെഗാ സ്റേജ് ഷോ അരങ്ങേറുന്നു. ഈ ദൃശ്യവിസ്മയത്തിന് വേദിയൊരുങ്ങുന്നത് മെയ് മാസം പതിനഞ്ചാം തീയതി വൈകുന്നേരം അഞ്ചിനു ഈസ്റ് ചാപ്പല്‍ ഹില്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ്.

നോര്‍ത്ത് കരോലിനയിലെ മലയാളികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ഈ മെഗാഷോയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മാര്‍ച്ച് 26-നു ഞായറാഴ്ച ഇടവക വികാരി ഫാ. ജോബി ജോസഫ് ചേലക്കുന്നേല്‍ എംസിബിഎസ്, ഷോയുടെ മെഗാ സ്പോണ്‍സറായ റിയല്‍ ട്രയാംഗിള്‍ പ്രോപ്പര്‍ട്ടീസിന്റെ സാരഥി ജോ മാത്യൂസിനു നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഫാ. ജോബി ചേലക്കുന്നേല്‍ (919 439 0305), ബിനോയി പറത്തട്ടാല്‍ (919 455 3439), ബിജു പാറയില്‍ (919 450 7920). ബാബു കുറ്റ്യാത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം