ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റര്‍- വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ളൈന്സിലുള്ള കോണ്ഗ്രഗേഷന് കോള്‍ അമി ഓടിറ്റോറിയത്തില് (252ടീൌിറ്ശലം അ്ലിൌല, ണവശലേ ജഹമശി, ചഥ 10606) ഏപ്രില്‍ 30നു (ശനി) നടക്കും.
വൈകുന്നേരം ആറു മുതല്‍ 10 വരെ നടക്കുന്ന ആഘോഷ പരിപാടിയില്‍ മലങ്കര സിറിയന്‍ ക്നാനായ ആര്‍ച്ച് ബിഷപ് ആയൂബ് മോര് സില്‍വാനോസ് മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ഡോ. പി. സോമസുന്ദരം വിഷു സന്ദേശം നല്‍കും. തുടര്‍ന്നു കെ.ജെ ഗ്രിഗറിയുടെയും രത്നമ്മ രാജന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന വിഷുക്കണിയും വെസ്റ് ചെസ്റര്‍ നിവാസികളുടെ വിവിധ കലാപരിപാടികളും നടക്കും.
ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാര് വെസ്റ്ചെസ്റര്‍, ന്യൂയോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്സണ്, ജോ. സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്മാന് എം.വി. ചാക്കോ, ജോയ് ഇട്ടന്‍, ഗണേശ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്, ജെ. മാത്യുസ്, എം.വി. കുര്യന്, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്ദ്ദനന്, ലിജോ ജോണ്‍, ഷൈനി ഷാജന്, രത്നമ്മ രാജന്, ജോണ്‍ മാത്യു (ബോബി), സുരേന്ദ്രന് നായര്‍, ജോണ്‍ തോമസ്, രാജ് തോമസ്, വിപിന്‍ ദിവാകരന്, ഡോ. ഫിലിപ്പ് ജോര്‍ജ്, ജോണ്‍ സി. വര്‍ഗീസ്, രാജന് ടി. ജേക്കബ്, ചാക്കോ പി. ജോര്‍ജ് (അനി) എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്