നമ്പര്‍ പ്ളേറ്റുകളില്‍നിന്നു വരെ ഐഎസ് ഒഴിവാക്കി ജര്‍മന്‍ നഗരം
Saturday, April 16, 2016 8:12 AM IST
മാര്‍ബുര്‍ഗ്: ഐ,എസ് എന്നീ ഇംഗ്ളീഷ് അക്ഷരങ്ങള്‍ ചേര്‍ത്തെഴുതിയാല്‍ ഈസ് എന്നാണ് വായിച്ചിരുന്നത്. ഇംഗ്ളീഷില്‍ ഏറ്റവും അനിവാര്യമായ വാക്കുകളിലൊന്ന്. എന്നാല്‍, ഇന്ന് ഐഎസ് എന്നെഴുതിയാല്‍ ഭീകരതയുടെ പര്യായം തന്നെയായി മാറിയിരിക്കുന്നു.

ഇസ്ലാമിക് സ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ് സിറിയ എന്നതിന്റെ ചുരുക്കപ്പേര് ഐഎസ് എന്നായതിനാല്‍ ഭീതിയും വെറുപ്പും നിറയ്ക്കുന്ന പദമായി അതുമാറി. ഇപ്പോഴിതാ ഒരു ജര്‍മന്‍ നഗരം വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റുകളില്‍നിന്നു പോലും ഐയും ഐയും എസും ചേര്‍ന്ന കോംബിനേഷനുകള്‍ ഒഴിവാക്കുന്നു. മാര്‍ബര്‍ഗ് നഗര ഭരണകൂടമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്.

നവംബറിലെ പാരീസ് ആക്രമണത്തിനുശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ലൈസന്‍സിംഗ് അഥോറിറ്റി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍