ടീനേജ് സെമിനാര്‍ നടത്തി
Saturday, April 16, 2016 8:11 AM IST
ഫുജൈറ: ഇമ്മാനുവല്‍ മാര്‍ത്തോമ യുവജനസഖ്യത്തിന്റെയും സണ്‍ഡേ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ ടീനേജ് സെമിനാര്‍ ഫുജൈറ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ സംഘടിപ്പിച്ചു.

'കൌമാര പ്രശ്നങ്ങളും പ്രധിവിധികളും' എന്ന വിഷയത്തില്‍ മനശാസ്ത്ര വിദഗ്ധനും കൌണ്‍സിലറുമായ ഡോ. തോമസ് വി. തോമസ് (യുഎസ്എ) ക്ളാസെടുത്തു. കുറച്ചു പഠിക്കൂ, സ്മാര്‍ട്ട് ആയി പഠിക്കൂ എന്ന വിഷയത്തില്‍ അധ്യാപകനും എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് ക്ളാസെടുത്തു.

പഠന ഭാരം, ഹൈപ്പര്‍ അക്ടിവിറ്റി, ലക്ഷ്യബോധമില്ലായ്മ, മാനസിക സമ്മര്‍ദ്ദങ്ങള്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ അഡിക്ഷന്‍ തുടങ്ങിയവ കൌമാരക്കാരെ ബാധിക്കുന്നതായും മനശാസ്ത്ര വിദഗ്ധരും അധ്യാപകരും മാതാപിതാക്കളും കൂട്ടായി പ്രശ്ന പരിഹാരത്തിനു ശ്രമിക്കണമെന്നും വിദഗ്ധര്‍ സെമിനാറില്‍ നിര്‍ദേശിച്ചു. യുഎഇയുടെ കിഴക്കന്‍ തീര മേഖലയില്‍ നിന്നുള്ള നൂറുകണക്കിനു കൌമാരക്കാരും മാതാപിതാക്കളും പങ്കെടുത്തു.

വികാരി റവ. ടി.എസ്. തോമസ് അധ്യക്ഷത വഹിച്ചു. സണ്‍ഡേ സ്കൂള്‍ ഹെഡ് മാസ്റര്‍ മനേഷ് ജോണ്‍, യുവജന സഖ്യം സെക്രട്ടറി ജോഷി, പി.വി വര്‍ഗീസ്, ഷേര്‍ലി സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.