ബര്‍ഗന്‍ കൌണ്ടി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈസ്റര്‍ ആഘോഷവും വൈദികര്‍ക്ക് യാത്രയയപ്പും ഏപ്രില്‍ 17ന്
Saturday, April 16, 2016 5:02 AM IST
ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്സി): അജപാലനശുശ്രൂഷയുടെ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിപ്പോകുന്ന ടീനെക്ക് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ ഇടവക വികാരി റവ. റോയ് മാത്യു, ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി റവ. റെജി പോള്‍ എന്നിവര്‍ക്ക് ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് യാത്രയയപ്പു നല്‍കുന്നു.

ഏപ്രില്‍ 17നു (ഞായര്‍) വൈകുന്നേരം അഞ്ചിന് ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടത്തുന്ന ഈസ്റര്‍ ആഘോഷ വേളയിലാണ് യാത്രയയപ്പു നല്‍കുന്നത്.

ബിസിഎംസി ഫെലോഷിപ്പിന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവര്‍ നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ക്ക് സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും ഇവരോട് മലയാളി ക്രിസ്ത്യന്‍ സമൂഹത്തിനുള്ള നന്ദിയും സ്നേഹവും നിസീമമാണെന്നും എല്ലാവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: അഡ്വ. റോയ് ജേക്കബ് കൊടുമണ്‍ (201) 7571521, രാജന്‍ മോഡയില്‍ (201) 6747492, സെബാസ്റ്യന്‍ ജോസഫ് (201) 5999228.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍