ഖത്തര്‍ കാസര്‍ഗോഡ് മണ്ഡലം കെഎംസിസി തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 29ന്
Saturday, April 16, 2016 4:59 AM IST
ദോഹ: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.എ നെല്ലിക്കുന്നിന്റെ വിജയത്തിന് ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 29നു (വെള്ളി) ജുമുഅ നമസ്ക്കാരാനന്തരം ദോഹ നജ്മയിലുള്ള ഫെയ്മസ് റസ്ററന്റ് ഹാളിലാണ് യോഗം ചേരുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്റ് മൊയ്തീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ ചാലക്കുന്ന്, ഹാരിസ് ഏറിയാല്‍, ഹമീദ് മാന്യ, മാമിഞ്ഞി കടവത്ത്, റഫീഖ് കുന്നില്‍ എന്നിവര്‍ സംബന്ധിച്ചു, അലി ചേരൂര്‍, യുസുഫ് മാര്‍പനടുക്ക എന്നിവര്‍ സംസാരിച്ചു.