ബര്‍മിംഗ്ഹാമില്‍ വടംവലി മത്സരം ഏപ്രില്‍ 30ന്
Saturday, April 16, 2016 4:58 AM IST
ബര്‍മിംഗ്ഹാം: യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായികമേളയുടെ ഭാഗമായി ഏപ്രില്‍ 30നു ബര്‍മിംഗ്ഹാമില്‍ നടക്കുന്ന വടംവലി മത്സരത്തില്‍ പങ്കെടുക്കുവാനുള്ള ആവേശത്തിലാണ് റീജണിലെ അംഗ സംഘടനകള്‍.

ടീം തിരിഞ്ഞുള്ള പരിശിലനം വിവിധ അസോസിയേഷനുകളില്‍ ആരംഭിച്ചു കഴിഞ്ഞു.കേരളത്തിന്റെ സ്വന്തം കായിക ഇനമായ വടംവലി മത്സരത്തില്‍ കയര്‍ കെട്ടി വലിച്ചും രണ്ടു ടീം ആയി തിരിഞ്ഞുവലിച്ചും തനതു നാടന്‍ രീതില്‍ തന്നെയുള്ള പരിശിലനമാണ് പുരോഗമിക്കുന്നത്.

ഏഴു പേര്‍ അടങ്ങുന്ന ഒരു ടീമിനാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഒപ്പം രണ്ടു പകരക്കാരുടെയും പേര് നല്‍കാം. 620 കിലോ ആണ് പരമാവധി തുക്കം. അപകട സുരക്ഷ മത്സരാര്‍ഥികളുടെ ചുമതലയാണ്. പതിനാറു വയസില്‍ താഴെയുള്ള കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളുടെ ചുമതലയാണ്.

വിജയികള്‍ക്ക് സമ്മാന തുക നല്‍കപ്പെടും. മത്സരത്തിന് 25 പൌണ്ട് ആണ് രജിസ്ട്രേഷന്‍ ഫീസ്. വടംവലി ഒഴികെയുള്ള എല്ലാ ഇനങ്ങള്‍ക്കും മൂന്നു പൌണ്ട് ആണ് രജിസ്ട്രേഷന്‍ ഫീസ്.

ഇത്തവണത്തെ കായികമേള ഏറെ പുതുമകള്‍ നിറഞ്ഞതാണ്. യുക്മയുടെ ചരിത്രത്തിലാദ്യമായി പൊതുജനങ്ങള്‍ക്ക് വളരെ നാമമാത്ര നിരക്കില്‍ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാവുന്നതാണ്.

ഒരു വ്യക്തിഗത ഇനത്തിലെ ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുവാനുള്ള തുക 15 പൌണ്ടും ചമ്പ്യന്‍ഷിപ്പ് സ്പോണ്‍സര്‍ ചെയ്യുവനുള്ള തുക 25 പൌണ്ടും മറ്റു സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുവനുള്ള തുക 50, 100, 250 എന്നിങ്ങനെയാണ്.

എര്‍ഡിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേളയില്‍ റീജണനിലെ മുഴുവന്‍ കായിക പ്രേമികളും പങ്കെടുക്കണമെന്ന് യുക്മ റിജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: പോള്‍ ജോസഫ് 07886137944 (സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍), ഡിക്സ് ജോര്‍ജ് 07403312250, സുരേഷ്കുമാര്‍ 07903986970, എബി ജോസഫ് 07723043555

വേദിയുടെ വിലാസം: ണഥചഉഘഋഥ ഘഋകടഡഞഋ ഇഋചഠഞഋ ടഡഠഠഛച ഇഛഘഉഎകഋഘഉ ആകഞങകചഏഒഅങ ആ73 6ഋആ.

റിപ്പോര്‍ട്ട്: ജയകുമാര്‍ നായര്‍