'എസ്ഡിപിഐ ധിക്കാരം അവസാനിപ്പിക്കണം'
Saturday, April 16, 2016 4:55 AM IST
കുവൈത്ത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമി അ ആലിക്കുട്ടി മുസ്ലിയാരുടെ വാഹനം തടഞ്ഞും പതാക വലിച്ചെറിഞ്ഞും കാടത്തം കാണിച്ച എസ്ഡിപിഐ പ്രവര്‍ത്തകരുടെ നടപടി അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നു കുവൈത്ത് കേരള ഇസ്ലാമിക് കൌണ്‍സില്‍ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

സമുദായ സംരക്ഷകരായി ചമഞ്ഞ് സമുദായാംഗങ്ങളെ തന്നെ ആക്രമിക്കല്‍ പതിവാക്കിയ സംഘം ഇപ്പോള്‍ ഏവരാലും ആദരിക്കപ്പെടുന്ന പണ്ഡിത മഹത്തുക്കളിലേക്കും തിരിയുന്നത് നോക്കി നില്‍ക്കാന്‍ വിശ്വാസികള്‍ക്കാവില്ലെന്നും ഇത്തരം ധിക്കാരപരമായ നീക്കങ്ങള്‍ അവര്‍ അവസാനിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

ശംസുദ്ദീന്‍ ഫൈസി, ഉസ്മാന്‍ ദാരിമി, നാസര്‍ കോഡൂര്‍, ഹംസ ദാരിമി, ഗഫൂര്‍ ഫൈസി, ഇസ്മായില്‍ ഹുദവി, അബ്ദുള്‍ലത്തീഫ് എടയൂര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍