ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര 2016; സ്വാഗത സംഘം രൂപീകരിച്ചു
Friday, April 15, 2016 8:24 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനും മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസും സംയുക്തമായി സംഘടിപ്പിക്കുന്ന ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയുടെ സ്വാഗത സംഘം പ്രവര്‍ത്തനം ആരംഭിച്ചു.

സെപ്റ്റംബര്‍ 17, 18, 19, 20 തീയതികളില്‍ മെല്‍ബണില്‍ നിന്നും താസ്മേനിയായിലേക്ക് നടത്തുന്ന കപ്പല്‍ യാത്ര ക്നാനായി തൊമ്മന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂരില്‍ വന്ന് ഇറങ്ങിയതിന്റെ ഓര്‍മ അനുസ്മരിക്കാന്‍ കൂടിയാണ് ഈ കുടിയേറ്റ അനുസ്മരണ യാത്ര സംഘടിപ്പിക്കുന്നത്.

താസ്മാനിയായിലെ താമര്‍വാലി റിസോര്‍ട്ടില്‍ ആണ് താമസവും ഭക്ഷണവും കലാസന്ധ്യയും ക്രമീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുളള ക്നാനായ കുടുംബങ്ങള്‍ കുടിയേറ്റ അനുസ്മരണ യാത്രയില്‍ മെല്‍ബണില്‍ നിന്നും പങ്കെടുക്കുന്നുണ്ട്.

അഭിവന്ദ്യ പിതാക്കന്മാര്‍, വൈദികര്‍, അത്മായ സംഘടനകളുടെ ഭാരവാഹികള്‍, കലാ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രഗത്ഭര്‍ എന്നിവരും അനുസ്മരണ യാത്രയില്‍ പങ്കെടുക്കും. ഇതിനോടകം നിരവധി കുടുംബങ്ങള്‍ പേര് രജിസ്റര്‍ ചെയ്തു കഴിഞ്ഞു. ക്നാനായ കുടിയേറ്റ് അനുസ്മരണ യാത്രയുടെ കമ്മിറ്റിയുടെ രക്ഷാധികാരികള്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പളളി, ഫാ. തോമസ് കുമ്പുക്കല്‍ എന്നിവരാണ്.ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയുടെ വിജയത്തിനുവേണ്ടി വിവിധ കമ്മിറ്റികള്‍ നിലവില്‍ വന്നു.

ലിറ്റര്‍ജി കമ്മിറ്റി: ജിജിമോന്‍ കുഴിവേലി (ചെയര്‍മാന്‍) ബൈജു ജോസഫ്, സ്റ്റെബിന്‍ സ്റീഫന്‍, എലിസബത്ത് സോളമന്‍, ലിസി ജോസ്മോന്‍, ജയിക്കബ് ജോസഫ്, ലിസി ആന്റണി, ജിജോ മാത്യു.

കള്‍ചറല്‍ കമ്മിറ്റി: സിജ അലക്സ് (ചെയര്‍മാന്‍), സോളമന്‍ ജോര്‍ജ്, കുര്യന്‍ സി. ചാക്കോ, ദീപാ ജോ, സോജി അലന്‍, മഞ്ജു അനീഷ്, മിനി സജി, ഷീന ടോം, സ്മിതാ ജോര്‍ജ്, സില്‍വി ലാന്‍സ്.

ഫിനാന്‍സ് കമ്മിറ്റി: സജി ഇല്ലിപ്പറമ്പില്‍ (ചെയര്‍മാന്‍), സിജോ ചാലായില്‍ ജോബി ജോസഫ്, അലന്‍ ജോസഫ്.

പബ്ളിസിറ്റി കമ്മിറ്റി: റെജി പാറയ്ക്കല്‍ (ചെയര്‍മാന്‍) സോളമന്‍ ജോര്‍ജ്, സ്റീഫന്‍ ഓക്കാട്ട്, ഷാജന്‍ ജോര്‍ജ്, സിജോ മൈക്കുഴി.

ഫുഡ് കമ്മിറ്റി:ബേബി കരിശേരിക്കല്‍ (ചെയര്‍മാന്‍), ആന്റണി സ്റീഫന്‍, അജു ഏബ്രഹാം, സ്റീഫന്‍ തോമസ് കുര്യന്‍, ഫിലിപ്പ് മാത്യു, ലാലു ലൂക്കോസ്, അനില്‍ പുല്ലുക്കാട്ട്, ജോമോന്‍ ജോസഫ്, ബിജി മാത്യു, ഏബ്രഹാം ജോണ്‍, റ്റോം മാത്യു.

ഫെറി എന്റര്‍ടെയ്ന്‍മെന്റ് കമ്മിറ്റി: ബൈജു ജോസഫ്(ചെയര്‍മാന്‍), ലാന്‍സ് വരിക്കാശേരി, അജി മാത്യു, ബിനോജി ജോര്‍ജ്, സീനാ ജോയി, ഷീന ലൂക്കോസ്, സോണിയ, ജോജി, ലിനി സിജു, സജിമോള്‍, സജി, ജോഫിന്‍, ആഷിഷ്, സിജോ ജോണ്‍, ജോജി മാത്യു, ലിറ്റോ മാത്യു, ജോയി ജോസഫ്, ജോസ്മോന്‍ കണ്ണംപടവില്‍.