ഡാളസില്‍ പട്ടം പറത്തല്‍ ഉത്സവം ഏപ്രില്‍ 23ന്
Friday, April 15, 2016 6:07 AM IST
ഡാളസ്: വിഭ ഡാളസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന പട്ടം പറത്തല്‍ മത്സരത്തിന്റെ പതിമൂന്നാമത് വാര്‍ഷികാഘോഷങ്ങള്‍ ഏപ്രില്‍ 23നു (ശനി) വൈകുന്നേരം നാലു മുതല്‍ ഏഴു വരെ നടത്തുന്നു.

ഇര്‍വിംഗ് നോര്‍ത്ത് മെക്കാര്‍തര്‍ ബിലവഡ് നോര്‍ത്ത് ലേക്ക് കോളജ് പരിസരത്താണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

പട്ടത്തിന്റെ ചരിത്ര പശ്ചാത്തലം, പട്ടം പറത്തുന്നതിലടങ്ങിയിരിക്കുന്ന ശാസ്ത്രീയ വശം, പട്ടം എങ്ങനെ നിര്‍മിക്കാം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചു അറിവ് നല്‍കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൌജന്യമാണ്.

മാതാപിതാക്കള്‍ കുട്ടികളോടൊപ്പം പരിപാടിയില്‍ വന്ന് പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. പാര്‍ക്കിംഗ് സൌജന്യമായിരിക്കും.

വിവരങ്ങള്‍ക്ക് : സളള@റമഹഹമ.്ശയവമ.ീൃഴ എന്ന വെബ് സൈറ്റിലോ, 214 267 8424 എന്ന നമ്പരിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍