സെന്റ് തോമസ് ഇടവ വെബ്സൈറ്റും ലോഗോയും പ്രകാശനം ചെയ്തു
Friday, April 15, 2016 5:25 AM IST
ബ്രിസ്ബെയ്ന്‍: സെന്റ് തോമസ് ദി അപ്പോസ്റല്‍ സീറോ മലബാര്‍ ഇടവകയുടെ പുതിയ വെബ്സൈറ്റും ലോഗോയും പ്രകാശനം ചെയ്തു. ഏപ്രില്‍ മൂന്നിനു ഹോളണ്ട് പാര്‍ക്ക് സെന്റ് ജോവാക്കിം പള്ളിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഫാ. പീറ്റര്‍ കാവുംപുറം ഉദ്ഘാടനം നിര്‍വഹിച്ചു.

ട്രസ്റി സിബി ജോസഫിന്റെ നേതൃത്വത്തിലുള്ള പാരിഷ് കൌണ്‍സിലിന്റെ ശ്രമദാനമാണ് കമ്യൂണിറ്റിയുടെ പുതിയ വെബ്സൈറ്റ്. പാരിഷ് കൌണ്‍സില്‍ അംഗമായ ജോഷി സ്കറിയ ആണു വെബ്സൈറ്റിന്റെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത്.

ഇടവകാംഗങ്ങള്‍ക്കിടയില്‍ നടത്തിയ ലോഗോ ഡിസൈനിംഗ് മത്സരത്തില്‍ ടോം ജോസഫ് വിജയിയായി. വിശുദ്ധ തോമാശ്ളീഹായുടെ വിശ്വാസ ദീപ്തിയില്‍ വളരുന്ന പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ വിശുദ്ധ ഗ്രന്ഥത്താല്‍ നയിക്കപ്പെടുന്ന വിശ്വാസ സമൂഹത്തെ സൂചിപ്പിക്കുന്ന ലോഗോ ബ്രിസ്ബെയ്ന്‍ സെന്റ് തോമസ് ഇടവകയുടെ ഔദ്യോഗിക ലോഗോ ആയി വികാരി ഫാ. പീറ്റര്‍ കാവുംപുറം പ്രഖ്യാപിച്ചു.

വെബ്സൈറ്റ് നിര്‍മാണത്തിനും ലോഗോ ഡിസൈനിംഗിനും നേതൃത്വം നല്‍കിയ പാരിഷ് കൌണ്‍സില്‍ അംഗങ്ങളെ വികാരി അനുമോദിച്ചു.

വെബ്സൈറ്റിന്റെ വിലാസം: ട്യൃീാമഹമയമൃയൃശയെമിലീൌവേ.ീൃഴ.മൌ