റോമില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാളാഘോഷം ഏപ്രില്‍ 17ന്
Friday, April 15, 2016 5:25 AM IST
റോം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ റോമിലെ സാന്തോം പാസ്ററല്‍ സെന്റര്‍ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 17നു (ഞായര്‍) മല്യാനയില്‍ നടക്കും.

ഉച്ചകഴിഞ്ഞു മൂന്നിനു ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ആന്റോ നായംകര സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. റവ. ഡോ. ഐസക്ക് ആരിക്കാപള്ളിയില്‍ സിഎംഐ അനുഗ്രഹ പ്രാഭാഷണം നടത്തും. തുടര്‍ന്നു സ്നേഹവിരുന്നും നടക്കും.

തിരുനാളാഘോഷങ്ങള്‍ക്ക് മോണ്‍. സ്റീഫന്‍ ചിറപ്പണത്തും അസി. വികാരിമാരായ ബിജു മുട്ടത്തുകുന്നേലും ഫാ. ബിനോജ് മുളവരിക്കലും യുണിറ്റ് ഭാരവാഹികളും നേതൃത്വം നല്കും.

തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധ ചാവറ പിതാവിന്റെ മധ്യസ്ഥം യാചിക്കാനും സ്നേഹകൂട്ടായ്മയില്‍ പങ്കാളികളാകാനും ഏവരെയും തിരുനാള്‍ കമ്മിറ്റി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍