തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് സ്വാഗതം ചെയ്തു
Friday, April 15, 2016 5:24 AM IST
കുവൈത്ത്: തൃശൂര്‍ പൂരം പാരമ്പരാഗതമായ രീതിയില്‍ നടത്തുവാന്‍ മുന്‍കൈ എടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്ക്) സ്വാഗതം ചെയ്തു.

തൃശൂര്‍ പൂരം, തൃശൂര്‍ക്കാരുടെ മാത്രം ആഘോഷമല്ല. ഓരോ തൃശൂര്‍ക്കാരന്റെയും വികാരമാണ്, ആവേശമാണ്. അത് ഇല്ലാതാവുന്നത് തൃശൂര്‍ക്കാരെ സംമ്പന്ധിച്ചിടത്തോളം വളരെ വേദനാജനകമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്, പാകപ്പിഴവുകള്‍ എങ്ങനെ നികത്താം എന്നതിലാണ് നമ്മള്‍ ശ്രദ്ധ ചെലുത്തേണ്ടത്. അല്ലാതെ പൂരം അപ്പാടെ ഉപേഷിക്കുകയല്ല വേണ്ടത് എന്നും അസോസിയേഷന്‍ ഭാരവാഹികളായ സെബാസ്റ്യന്‍ വാതൂക്കാടന്‍, ആക്ടിംഗ് സെക്രട്ടറി ബിജു കടവി എന്നിവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍