ജയിലില്‍ കഴിയുന്ന ജര്‍മന്‍ നഴ്സിനെതിരേ കൂടുതല്‍ കൊലക്കുറ്റങ്ങള്‍
Friday, April 15, 2016 5:24 AM IST
ബെര്‍ലിന്‍: മുപ്പതു രോഗികളെ ആശുപത്രിയില്‍വച്ച് വിഷം കൊടുത്തു കൊന്നതിനു ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജര്‍മന്‍ നഴ്സ് നേരത്തെ ഇരുപത്തിനാല് പേരെക്കൂടി ഇതേ വിധത്തില്‍ കൊലപ്പെടുത്തിയതായി സംശയം.

നീല്‍സ് എന്ന മുപ്പത്തൊമ്പതുകാരനാണു ശിക്ഷ അനുഭവിച്ചുവരുന്നത്. ഇവരുടെ കൂട്ടക്കൊല സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

ഹൃദയ പ്രശ്നങ്ങള്‍ക്കുള്ള മരുന്ന് അമിതമായ ഡോസില്‍ നല്‍കിയാണത്രേ ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിവന്നത്. ഇവരെ കഷ്ടതകളില്‍നിന്നു രക്ഷിക്കുകയാണു താന്‍ ചെയ്തതെന്നാണ് ഇയാള്‍ നിരത്തുന്ന വാദം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍