തിരുവല്ല എംജിഎം അലൂംനി ഒന്നാം വാര്‍ഷികം ഏപ്രില്‍ 15ന്
Friday, April 15, 2016 5:23 AM IST
കുവൈത്ത് സിറ്റി: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അലൂംനി കുവൈത്ത് ചാപ്റ്ററിന്റെ ഒന്നാം വാര്‍ഷികവും കുടുംബസംഗമവും ഏപ്രില്‍ 15നു (വെള്ളി) നടക്കും.

വൈകുന്നേരം ആറിന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന പരിപാടി അഡ്വ. ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നാട്ടിലേക്ക് സ്ഥിര താമസത്തിനായി മടങ്ങുന്ന അലൂംനി മുതിര്‍ന്ന അംഗം പി.എം. തോമസിനു യാത്രയയപ്പും ഉപരി പഠനത്തിനായി നാട്ടിലേക്ക് പോകുന്ന അംഗങ്ങളുടെ കുട്ടികളെ മെമന്റോ നല്‍കി ആദരിക്കും. പരിപാടികളോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍