കെകെസിഎല്‍ ക്യാമ്പ് ഏപ്രില്‍ 16ന്
Friday, April 15, 2016 5:22 AM IST
കുവൈത്ത്: കെകെസിഎല്‍ കുട്ടികള്‍ക്കായി കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ് ഏപ്രില്‍ 16നു (ശനി) അബാസിയ എസ്എംസിഎ ഹാളില്‍ നടക്കും.

കെകെസിഎല്‍ എന്ന പോഷകസംഘടനയിലൂടെ കെകെസിഎ ലക്ഷ്യമിടുന്നത് തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ ക്നാനായ പാരമ്പര്യവും തനിമയും നമ്മുടെ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുക, അവരെ ക്നാനായ സമുദായത്തോട് ചേര്‍ത്തുനിര്‍ത്തി വളര്‍ത്തുക എന്നുള്ളതാണ്.

കുട്ടികളുടെ വ്യക്തിത്വ വികസനവും സമഗ്ര വളര്‍ച്ചയും മുന്‍നിര്‍ത്തിയുള്ള ക്ളാസുകളും അവരെ മുന്‍നിരകളിലേക്ക് കൊണ്ടുവരുവാനുള്ള ഇന്റര്‍ആക്ടീവ് പ്രോഗ്രാമുകളും ക്യാമ്പിന്റെ പ്രത്യേകതകളാണ്. വിദഗ്ധര്‍ നയിക്കുന്ന ക്ളാസുകള്‍, പുരാതനപാട്ടുകളുടെ താളലയം, ക്നാനായ ചരിത്രത്തിലൂടെ ഒരു യാത്ര, ചന്തം ചാര്‍ത്ത്, മൈലാഞ്ചി ഇടീല് തുടങ്ങിയ ക്നാനായ ആചാരങ്ങളുടെ അനുകരണങ്ങള്‍, വിജ്ഞാനം പകരുന്ന ക്വിസ് പ്രോഗ്രാമുകള്‍, ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായിരിക്കും.

മൂന്നാം ക്ളാസ് മുതലുള്ള എല്ലാ ക്നാനായ കുട്ടികളും ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.